500 കോടി കൊച്ചു ടി.വി പടം, ആദിപുരുഷ് ടീസര്‍ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം
Entertainment news
500 കോടി കൊച്ചു ടി.വി പടം, ആദിപുരുഷ് ടീസര്‍ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd October 2022, 10:27 pm

പ്രഭാസിന്റെ പുതിയ ചിത്രം ‘ആദിപുരുഷ്’ ടീസര്‍ പുറത്തിറങ്ങി. അയോദ്ധ്യയില്‍ സരയൂ നദിക്കരയില്‍ വെച്ചായിരുന്നു ടീസര്‍ റിലീസ് ചെയ്തത്. എന്നാല്‍ ടീസറിനെ പരിഹസിച്ചുകൊണ്ട് ട്രോളുകളാണ് സോഷ്യല്‍ മീഡിയ നിറയെ.

‘കൊച്ചു ടി.വിയെ വെല്ലുന്ന ഗ്രാഫിക്‌സുമായി പ്രഭാസിന്റെ ബ്രഹ്‌മാണ്ഡ ചിത്രം ആദിപുരുഷ് ടീസര്‍’ എന്ന ട്രോളുകളുമായാണ് സോഷ്യല്‍ മീഡിയ ടീസറിനെ വരവരവേറ്റിരിക്കുന്നത്. സോണി പ്ലേ സ്‌റ്റേഷന്‍ ഇറക്കിയ രാമായണത്തിന്റെ ഗെയിമാണെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി ഇത് റ്റി സീരിസ് ഇറക്കുന്ന പുതിയ ത്രീഡി ചിത്രമാണ് എന്നൊക്കെയാണ് ടീസറിനു നേരെയുള്ള പരിഹാസ ട്രോളുകള്‍.

രാമയണത്തെ ഇതിവൃത്തമാക്കി കൊണ്ടുള്ള ചിത്രമാണ് ആദിപുരുഷ്. വലിയ പ്രതീക്ഷയായിരുന്നു ചിത്രം നല്‍കിയിരുന്നത്. എന്നാല്‍ സിനിമയ്ക്ക് ഇതുവരെയുണ്ടായ എല്ലാ പ്രതീക്ഷയും ഇല്ലാതാക്കുന്നതാണ് ടീസര്‍.


വളരെ ബോറായാണ് സിനിമയില്‍ വി.എഫ്.എക്‌സ് ഉപയോഗിച്ചിരിക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

 

ചിത്രം 2023 ജനുവരി 12 ന് പ്രദര്‍ശനത്തിന് എത്തും. കൃതി സനോണ്‍ നായികയാവുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍ മറ്റൊരു മുഖ്യവേഷത്തിലെത്തുന്നുണ്ട്. വി.എഫ്.എക്‌സ്. രൂപത്തിലെ ടീസറാണ് പുറത്തിറക്കിയത്.

ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷില്‍ കൃതി സെനോണ്‍ ആണ് നായിക കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുക. സെയ്ഫ് അലി ഖാനാണ് ലങ്കേഷിനെ അവതരിപ്പിക്കുന്നത്. പ്രഭാസ് തന്നെയാണ് സെയ്ഫ് അലി ഖാന്‍ രാവണനായി എത്തുന്ന വിവരം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നത്.

 

 

ഒടുവില്‍ പുറത്ത് വന്ന പ്രഭാസിന്റെ രാധേ ശ്യം പരാജയപ്പെട്ടിരുന്നു. അതിനാല്‍ തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന ചിത്രമായിരുന്നു ആദിപുരുഷ്. ടീസറെത്തിയതോടെ അതിനും ഒരു തീരുമാനമായിരിക്കുകയാണ്.

Content Highlight: Adipurush teaser trolls on social media