എഡിറ്റര്‍
എഡിറ്റര്‍
മരണസര്‍ട്ടിഫിക്കറ്റിനും ഇനി ആധാര്‍ നിര്‍ബന്ധം; നടപടി ആള്‍മാറാട്ടം തടയാന്‍ എന്ന് കേന്ദ്രസര്‍ക്കാര്‍
എഡിറ്റര്‍
Friday 4th August 2017 6:02pm

 

ന്യുദല്‍ഹി: മരണസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കി. ജമ്മുകാശ്മീര്‍, മേഘാലയ, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഒക്ടോബര്‍ ഒന്നുമുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.

രജിസ്ട്രാര്‍ ജനറലാണ് ഇത്തരത്തില്‍ ഒരു നിയമം പുറത്തിറക്കിയത്. തട്ടിപ്പ് തടയാനാണ് ഇത്തരത്തില്‍ ഒരു നിയമമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. മരിച്ചയാളെക്കുറിച്ച് ബന്ധുക്കള്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യവും സത്യവുമാണെന്ന് ഉറപ്പാക്കാനാണ് പുതിയ നടപടി. തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുന്നത് 2016-ലെ ആധാര്‍  ആക്ടും 1969 ജനന മരണ രജിസ്‌ട്രേഷന്‍ ആക്ടും പ്രകാരും കുറ്റകരമായിരിക്കും.

അപേക്ഷകന്റെ ആധാര്‍ നമ്പറും മരണപ്പെട്ടയാളുടെ പങ്കാളിയുടേയോ മാതാപിതാക്കളുടേയോ ആധാര്‍ നമ്പറും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ടതാണ്.


Also read സോഷ്യല്‍ മീഡിയയിലൂടെ അധിഷേപിക്കുന്നു; സുധീഷ് മിന്നിക്കെതിരെ ശോഭാസുരേന്ദ്രന്റെ പരാതി


മുന്‍പ് മരണസര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ മരിച്ചയാളുമായി ബന്ധപ്പെട്ട നിരവധി തിരിച്ചറിയില്‍ രേഖകള്‍ ഹാജരാക്കേണ്ടിയിരുന്നു. പുതിയ നടപടിയോടെ ഇത് ഇല്ലാതാകുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം
ആധാര്‍ ഇല്ലാത്ത വ്യക്തിയാണ് മരണപ്പെട്ടതെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയ്‌ക്കൊപ്പം മരണപ്പെട്ടയാള്‍ക്ക് തന്റെ അറിവിലും വിശ്വാസത്തിലും ആധാര്‍ ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സാക്ഷ്യപത്രം സമര്‍പ്പിച്ചാല്‍ മതി.

Advertisement