വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം; ഏപ്രില്‍ 19 വരെ
Daily News
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം; ഏപ്രില്‍ 19 വരെ
ന്യൂസ് ഡെസ്‌ക്
Tuesday, 22nd March 2016, 3:43 pm

ELE INNRകൊച്ചി: നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രില്‍ 19 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ വെബ് സൈറ്റ് (http://www.ceo.kerala.gov.in/)മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നേരിട്ടോ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം.

വെബ് സൈറ്റിന്റെ ഹോം പേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ആദ്യ സ്‌ക്രീന്‍ തെളിയും. തുടര്‍ന്ന് മൂന്ന് ഘട്ടങ്ങളായി വോട്ടറുടെ വിവരങ്ങള്‍ നല്‍കണം.

അപേക്ഷിക്കുമ്പോള്‍ സ്‌ക്രീനില്‍ തെളിയുന്ന അപേക്ഷ നമ്പര്‍, ബി.എല്‍.ഒ യുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ എഴുതി സൂക്ഷിക്കുന്നത് പിന്നീടുള്ള അന്വേഷണങ്ങള്‍ക്ക് ഉപകരിക്കും.

അപേക്ഷയില്‍ കാണുന്ന ചുവന്ന നക്ഷത്ര ചിഹ്നത്തിലുള്ള കോളങ്ങള്‍ നിര്‍ബന്ധമായും പൂരിപ്പിക്കണം. അടുത്ത ഘട്ടത്തില്‍ അപ്ക്ഷകന്റെ/അപേക്ഷകയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യണം.

അപേക്ഷയില്‍ മലയാളത്തില്‍ വിവരങ്ങള്‍ ചേര്‍ക്കേണ്ട സ്ഥലങ്ങളില്‍ വെബ് പേജില്‍ തന്നെ അതത് കോളത്തിന് വലത് വശത്തായി വെര്‍ച്വല്‍ കീ ബോര്‍ഡ് കാണാം. ഇതിലൂടെ മലയാളത്തില്‍ വിവരങ്ങള്‍ നല്‍കാം.

വെബ്‌സൈറ്റിലെ ഹോംപേജില്‍ സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2016 ലിസ്റ്റ് ഓഫ് ആപ്ലിക്കേഷന്‍സ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അപേക്ഷ കാണുന്നതിനും അതിന്റെ പകര്‍പ്പ് പ്രിന്റ് ചെയ്യുന്നതിനും അപേക്ഷയുടെ സ്ഥിതി അറിയുന്നതിനും സാധിക്കും.