ജനാര്‍ദ്ദനന്‍ മരിച്ചുവെന്ന വ്യാജവാര്‍ത്ത; പ്രതികരണവുമായി ആരാധകര്‍
Kerala News
ജനാര്‍ദ്ദനന്‍ മരിച്ചുവെന്ന വ്യാജവാര്‍ത്ത; പ്രതികരണവുമായി ആരാധകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th July 2021, 3:03 pm

കൊച്ചി: നടന്‍ ജനാര്‍ദ്ദനന്‍ മരിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ആരാധകര്‍. പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് ജനാര്‍ദ്ദനന്റെ ആരാധകര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

നടന് യാതൊരു പ്രശ്‌നവുമില്ലെന്നും ഇവര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം മുതലാണ് ജനാര്‍ദ്ദനന്‍ മരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. നിരവധി പേര്‍ വാര്‍ത്ത ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

ഇതോടെയാണ് വിഷയത്തില്‍ വിശദീകരണവുമായി ആരാധകര്‍ എത്തിയത്.

1977 ല്‍ അടൂര്‍ ഭാസി സംവിധാനം ചെയ്ത അച്ചാരം അമ്മിണി ഓശാരം ഓമന എന്ന ചിത്രത്തിലൂടെയാണ് ജനാര്‍ദ്ദനന്‍ അഭിനയ രംഗത്തേക്ക് കടന്നു വന്നത്. പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ഗായത്രി എന്ന ചിത്രത്തിലെ മഹാദേവന്‍ എന്ന കഥാപാത്രമാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം.


1987-ല്‍ പുറത്തിറങ്ങിയ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് പ്രതിനായകവേഷത്തില്‍ നിന്ന് ഹാസ്യാഭിനേതാവ് എന്ന നിലയിലേക്ക് ജനാര്‍ദ്ദനന്‍ മാറിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actror Janardhanan Fake Death News