ഇവരാണ് മലയാളത്തില്‍ ഞാന്‍ ഇഷ്ടപ്പെടുന്ന നടന്മാര്‍, ഇവിടേക്ക് വരാനിരിക്കുകയായിരുന്നു, പക്ഷേ എല്ലാം താറുമാറായി: തമന്ന
Malayalam Cinema
ഇവരാണ് മലയാളത്തില്‍ ഞാന്‍ ഇഷ്ടപ്പെടുന്ന നടന്മാര്‍, ഇവിടേക്ക് വരാനിരിക്കുകയായിരുന്നു, പക്ഷേ എല്ലാം താറുമാറായി: തമന്ന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th February 2021, 10:45 am

മലയാള സിനിമയെ പുകഴ്ത്തി തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയ. മലയാളം തനിക്ക് എന്നും പ്രിയപ്പെട്ടതാണെന്നും മലയാളത്തിലെ പല താരങ്ങള്‍ക്കുമൊപ്പവും അഭിനയിക്കുക എന്നത് തന്റെ ആഗ്രഹമാണെന്നും തമന്ന പറഞ്ഞു.

നല്ല കഥ, കഥാപാത്രം, സംവിധായകര്‍ എന്നിവ ഒത്തുവന്നാല്‍ മലയാളത്തില്‍ അഭിനയിക്കണമെന്നത് എന്റെ ആഗ്രഹമാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ മലയാള ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. എപ്പോഴും നിറയെ അവാര്‍ഡുകള്‍ വാരിക്കൂട്ടുന്നത് മലയാള ചിത്രങ്ങളാണ്.

മലയാളത്തിലെ പ്രഗല്‍ഭ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, സുരേഷ് ഗോപി പുതിയ തലമുറയിലെ ഹീറോകളായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, നിവിന്‍പോളി തുടങ്ങിയവരുടെ കൂടെയൊക്കെ വര്‍ക്ക് ചെയ്യണമെന്നത് എന്റെ ആഗ്രഹമാണ്.

സൗത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെ കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും പ്രാമുഖ്യം കൊടുത്ത് സിനിമയെടുക്കുന്നത് കൂടുതലും മലയാളത്തിലാണ്. നല്ല അവസരം കാത്തിരിക്കുകയാണ് ഞാന്‍, തമന്ന ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചില മലയാള സിനിമകളില്‍ അഭിനയിക്കാന്‍ ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ കാള്‍ഷീറ്റ് ഇല്ലാത്ത കാരണത്താല്‍ ആ ഓഫറുകളെല്ലാം നിരസിക്കേണ്ടി വന്നു. കൊവിഡ് 19 മഹാമാരി വരുന്നതിന് മുന്‍പായി സന്ധ്യാ മോഹന്‍ സംവിധാനം നിര്‍വഹിക്കുന്ന സെന്‍ട്രല്‍ ജയിലിലെ പ്രേതം എന്ന സിനിമയ്ക്ക് വേണ്ടി എന്നെ കോണ്‍ടാക്ട് ചെയ്യുകയും അതിന്റെ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കൊവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടുകൂടി എല്ലാം താറുമായി,’ തമന്ന പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Actress Tamannaah Bhatia about malayalam movie actors