എഡിറ്റര്‍
എഡിറ്റര്‍
സിനിമയില്‍ തന്നെ നില്‍ക്കണോ എന്ന് പലപ്പോഴും നിരാശയോടെ ചിന്തിച്ചിട്ടുണ്ട് ; അവാര്‍ഡ് പലപ്പോഴും ശാപമായി തോന്നുന്നെന്നും സുരഭി
എഡിറ്റര്‍
Wednesday 9th August 2017 10:51am

കോഴിക്കോട്: സിനിമയില്‍ തന്നെ നില്‍ക്കണോ എന്ന് പലപ്പോഴും നിരാശയോടെ ചിന്തിച്ചിട്ടുണ്ടെന്ന് നടി സുരഭി. എന്നാല്‍ അപ്പോഴൊക്കെ നല്ലൊരു വേഷമോ അംഗീകാരമോ തേടിവരുമെന്നും ഇനിയേതായാലും 60 കൊല്ലമെങ്കിലും ഇവിടെ തന്നെ നില്‍ക്കുമെന്നും സുരഭി പറയുന്നു.

ആദ്യമായി തിരക്കഥ കയ്യില്‍ കിട്ടിയത് മിന്നാമിനുങ് അഭിനയിക്കുമ്പോഴാണ്. അതിന് മുന്‍പ് 46 സിനിമകളില്‍ വേഷമിട്ടു. എന്തായിരുന്നു ആ വേഷം എന്നറിയാനാണ് അവയൊക്കെ തിയേറ്ററില്‍ ചെന്ന് കണ്ടത്. നാലാളുകള്‍ കാണുന്ന സിനിമയാണെങ്കില്‍ എത്ര ചെറിയ വേഷമാണെങ്കിലും ചെയ്യാമെന്നും സുരഭി പറയുന്നു.


Dont Miss പുച്ഛത്തൊഴിലാളികള്‍ തിരിച്ചറിയാന്‍; ആര്‍.എസ്.എസ് ഫാഷിസ്റ്റ് ഭീഷണിയോട് നേടുന്ന ഏത് വിജയവും ഈ നാടിന് ആശ്വാസമാണ് : ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ വി.ടി ബല്‍റാം


തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടിയവരില്‍ പത്തിലൊന്നുപേര്‍ തിയേറ്ററിലെത്തിയിരുന്നെങ്കില്‍ മിന്നാമിനുങ്ങ് എന്ന സിനിമ രക്ഷപ്പെട്ടെനെ. ഈ സിനിമ കണ്ടെന്ന് വിളിച്ചറിയിക്കുന്നവരോട് എന്തെന്നില്ലാത്തസ്‌നേഹമാണ് തോന്നുന്നത്. അഞ്ച് സെന്റ് എഴുതിക്കൊടുക്കാന്‍ തോന്നുന്ന വിധത്തിലുള്ള സ്‌നേഹം. അവാര്‍ഡ് കിട്ടിയ സിനിമ ഒന്നു കാണൂ എന്ന് നാട്ടുകാരോട് അപേക്ഷിക്കേണ്ട സ്ഥിതിയാണ്. അവാര്‍ഡ് കിട്ടിയത് പലപ്പോഴും ശാപമായി തോന്നുന്ന സ്ഥിതിയാണെന്നും സുരഭി പറയുന്നു.

ടൗണ്‍ഹാളില്‍ അറേബ്യന്‍ ഫ്രെയിംസ് ഷോട്ട് ഫിലിം ഫെസ്റ്റിവല്‍ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. തന്നെ പ്രതിഫലമില്ലാതെ അഭിനയിപ്പിച്ച ഷോര്‍ട്ട് ഫിലിം സംവിധായകര്‍ കണ്ടിരുന്നെങ്കില്‍ മിന്നാമിനുങ്ങ് ഒരു നാള്‍ കൂടി ഓടുമായിരുന്നെന്നും സുരഭി പറഞ്ഞു.

കോഴിക്കോടിന്റെ സ്വന്തം അഭിമാനം എന്നൊക്കെ പറയുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടെങ്കില്‍ മിന്നാമിനുങ് തിയേറ്ററില്‍ പോയി കാണണം. അവാര്‍ഡ് ഉറപ്പാണെന്ന് പറഞ്ഞാണ് ഇപ്പോള്‍ പലരും അഭിനയിക്കാന്‍ ക്ഷണിക്കുന്നത്. അത്ര ഉറപ്പാണെങ്കില്‍ ഞാനില്ല എന്നാണ് അവരോട് പറയാറ്.

Advertisement