എഡിറ്റര്‍
എഡിറ്റര്‍
സുകുമാരി സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍
എഡിറ്റര്‍
Saturday 16th March 2013 9:20am

ചെന്നൈ: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നടി സുകുമാരി സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഫെബ്രുവരി 27 നാണ് സുകുമാരിക്ക് വിളക്കില്‍ നിന്നും തീപര്‍ടര്‍ന്ന് പൊള്ളലേറ്റത്.

Ads By Google

പൊള്ളലേറ്റ ഉടന്‍ തന്നെ സുകുമാരിയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയായിരുന്നു.

അണുബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ തന്നെ ഐ.സി.യു വിലെ ഐസൊലേഷന്‍ വിഭാഗത്തിലാണ് സുകുമാരി ഇപ്പോള്‍ ഉള്ളത്.

തൊലിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും പൊള്ളലേറ്റ ഭാഗത്തെ ജലാംശം നീക്കാനുള്ള പ്രത്യേക ചികില്‍സയും ഇവിടെ വെച്ച് നടത്തിയിട്ടുണ്ട്.

മലയാള സിനിമാ താരങ്ങള്‍ സുകുമാരിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച് ആശുപത്രി അധികൃതരെ ബന്ധപ്പെട്ടിരുന്നു.ഏറ്റവും നല്ല സ്വഭാവ നടിയായ സുകുമാരി തന്റെ 74 ാം വയസ്സിലും സിനിമയിലും സീരിയലുകളിലും ടി വി ഷോകളിലും സജീവമാണ്.

2,500ലധികം സിനിമകളില്‍ അഭിനയിച്ച സുകുമാരിക്ക് 2003 ലാണ് പത്മശ്രീ പുരസ്‌ക്കാരം ലഭിക്കുന്നത്. 2011 ല്‍ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും നിരവധി തവണ സംസ്ഥാന അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മിക്ക ഭാഷകളിലും സുകുമാരി അഭിനയിച്ചിട്ടുണ്ട്. ഏത് ഭാഷയിലായാലും സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാള്‍ കൂടിയാണ് സുകുമാരി

Advertisement