എഡിറ്റര്‍
എഡിറ്റര്‍
താന്‍ എങ്ങോട്ടും മുങ്ങിയിട്ടില്ലെന്ന് നടി ശാലു മേനോന്‍
എഡിറ്റര്‍
Monday 17th June 2013 11:54am

shalu-menon

കോട്ടയം: സോളാര്‍തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടി ശാലു മേനോന്‍. ആരോപണങ്ങളെ തുടര്‍ന്നു താന്‍ മുങ്ങിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ശാലു പറഞ്ഞു.

നൃത്ത പരിപാടികളുമായി ബന്ധപ്പെട്ട് തിരിക്കിലായിരുന്നു. ഇക്കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തരോട് പറഞ്ഞിരുന്നതാണ്. ഇന്നലെ രാത്രിയാണ് വീട്ടില്‍ തിരിച്ചെത്തിയത്. തന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയെന്ന വാര്‍ത്തയും ശരിയല്ല.

Ads By Google

റെയ്ഡ് നടന്നുവെന്ന് മാധ്യമങ്ങള്‍ പറയുമ്പോള്‍ അമ്മയും അമ്മൂമ്മയു മടക്കമുള്ളവര്‍ വീട്ടില്‍ ഉണ്ടായിരുന്നു. ഇവിടെ ആരം റെയ്ഡിന് എത്തിയിട്ടില്ല. തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും ശാലു മേനോന്‍ അറിയിച്ചു.

മുങ്ങിയിട്ടുണ്ടൈങ്കില്‍ ഇപ്പോള്‍ ഇങ്ങനെ ചാനലുകളുടെ മുന്നില്‍വരാന്‍ കഴിയുമോ എന്നും ശാലു മേനോന്‍ ചോദിച്ചു. തനിക്കു മുങ്ങേണ്ട കാര്യമില്ല. താന്‍ നിരപരാധിയാണ്.- ശാലു മേനോന്‍ പറഞ്ഞു.

നൃത്തപരിശീലനവുമായി ബന്ധപ്പെട്ട് വിവിധ സ്‌കൂളുകളിലായിരുന്നു. തങ്ങള്‍ക്ക് പത്തു നൃത്ത സ്‌കൂളുകളുണ്ട്. ശനിയും ഞായറും അവിടെയെല്ലാം നേരിട്ട് പോയി ക്ലാസെടുക്കാറുണ്ട്.

അതിന്റെ ഭാഗമായി ഇന്നലെ രാവിലെ 6.30 ന് പോയതാണ്. രാത്രി ഏഴുമണിയോടെ തിരികെ വീട്ടിലെത്തിയെന്നും ശാലു പറഞ്ഞു.

Advertisement