ശരിക്കും ഞാനൊരു സൈക്കോയാണ്, ദേഷ്യം വരുമ്പോള്‍ പിന്നെ പറയേണ്ട: സരയു
Entertainment news
ശരിക്കും ഞാനൊരു സൈക്കോയാണ്, ദേഷ്യം വരുമ്പോള്‍ പിന്നെ പറയേണ്ട: സരയു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 1st February 2023, 8:32 pm

മലയാള പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടപ്പെട്ട താരമാണ് സരയു. നിരവധി ടെലിവിഷന്‍ പരിപടികളിലും സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുള്ള താരംകൂടിയാണ് സരയു. ബിജു മേനോന്‍ നായകനായ സോള്‍ട്ട് മാന്‍ഗോ ട്രീ എന്ന സിനിമയിലെ സരയുവിന്റെ കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രവും അതാണെന്നാണ് സരയു പറയുന്നത്.

സോള്‍ട്ട് മാഗോ ട്രീയെന്ന സിനിമയില്‍ ഭര്‍ത്താവിനോട് ദേഷ്യം വരുമ്പോള്‍ ടൂത്ത് ബ്രഷ് എടുത്ത് ക്ലോസറ്റ് കഴുകുന്ന ആളാണ് സരയുവിന്റെ കഥാപാത്രം. സിനിമയിലെ പോലെ തന്നെ യഥാര്‍ത്ഥ ജീവിതത്തിലും താനൊരു സൈക്കോയാണെന്ന് പറയുകയാണ് താരം. മൈല്‍സ്റ്റേണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സരയു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

യഥാര്‍ത്ഥ ജീവിതത്തിലും ഞാനൊരു സൈക്കോയാണ്. എന്നാല്‍ സിനിമയിലേത് പോലെ ക്രൂര വിനോദങ്ങളൊന്നും ചെയ്യാറില്ല. പക്ഷെ സനലിന്റെ കൂട്ടുകാര്‍ ഇടക്ക് പറയും, എടാ നീ ഓരോന്ന് പറയുമ്പോള്‍ സൂക്ഷിച്ചോ ചിലപ്പോള്‍ അവള്‍ ബ്രഷ് എടുത്ത് ക്ലോസറ്റ് കഴുകി വെക്കുമെന്ന്. ഇപ്പോഴും എല്ലാവരും ഓര്‍ത്തുവെക്കുന്ന കഥാപാത്രം കൂടിയാണത്. അതുകൊണ്ട് തന്നെയാണ് എനിക്ക് ആ വേഷം കൂടുതല്‍ ഇഷ്ടം.

ഞാന്‍ കുറച്ച് ദേഷ്യക്കാരിയാണ്. പക്ഷെ കുറച്ച് കഴിഞ്ഞാല്‍ എന്തിനാണ് ദേഷ്യപ്പെട്ടതെന്ന് പോലും ഞാന്‍ മറന്നുപോകും. ഞാനും സനലും തമ്മിലുണ്ടാകുന്ന വഴക്ക് അധികനേരം നിലനില്‍ക്കാറില്ല. വഴക്കിട്ട് കഴിഞ്ഞാല്‍ ആദ്യം സോള്‍വ് ചെയ്യാന്‍ ശ്രമിക്കുന്നതും സനല്‍ തന്നെയാണ്. ഞാന്‍ പലപ്പോഴും വഴക്കിട്ടത് തന്നെ മറന്ന് പോകും.

ഞങ്ങളുടെ കല്യാണത്തിന് മുമ്പുണ്ടായ ഒരു വഴക്ക് മാത്രമാണ് കുറച്ച് നീണ്ടുപോയത്. സനലിന്റെ ഒരു ദുശീലം ഞാന്‍ അന്ന് കണ്ടുപിടിച്ചു. അതില്‍ നിന്നും രക്ഷപെടാന്‍ സനല്‍ ഒരുപാട് കള്ളം പറയുകയും ചെയ്തു. കുറച്ച് കഴിഞ്ഞപ്പോള്‍ സനല്‍ തന്നെ ആ കള്ളം പൊളിക്കുകയും ചെയ്തു. ശരിക്കും പറഞ്ഞാല്‍ അത് കുറച്ച് സീരിയസായ വഴക്കായിരുന്നു. വഴക്കിന്റെ കാരണമൊന്നും വെളിപ്പെടുത്താന്‍ കഴിയില്ല,’ സരയു പറഞ്ഞു.

content highlight: actress sarayu talks about salt mango tree malayalam movie