അത്ഭുതം! സ്ത്രീകള്‍ക്ക് രണ്ട് കാലുകളുണ്ട്; അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കല്‍
Malayalam Cinema
അത്ഭുതം! സ്ത്രീകള്‍ക്ക് രണ്ട് കാലുകളുണ്ട്; അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th September 2020, 11:55 am

ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച നടി അനശ്വര രാജനെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്നത്. ഇതിനെതിരെ താരം തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ അനശ്വര രാജന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍.

‘അത്ഭുതം സ്ത്രീകള്‍ക്ക് രണ്ട് കാലുകളുണ്ട്’ എന്ന കുറിപ്പോടെയാണ് റിമ തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ആഷിക് അബു എടുത്ത് ചിത്രമാണ് റിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

അനശ്വര രാജനെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നടന്ന് കൊണ്ടിരിക്കുന്നത്. നിരവധി പേര്‍ താരത്തിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ചിത്രത്തില്‍ ധരിച്ച വസ്ത്രത്തിന്റെ ഇറക്കക്കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിനെതിരെ അധിക്ഷേപകരമായ കമന്റുകളുമായി ചിലര്‍ രംഗത്തെത്തിയത്.

View this post on Instagram

Surprise surprise!!! Women have legs 😲😲😲😲 #ladies #showthemhowitsdone 📸 @aashiqabu

A post shared by Rima Kallingal (@rimakallingal) on

എന്നാല്‍ അതേ വസ്ത്രത്തില്‍ രണ്ട് ചിത്രം കൂടി ഷെയര്‍ ചെയ്ത് കൊണ്ട് താരം ഇതിനോട് പ്രതികരിക്കുകയും ചെയ്തു. കൂടെ ചില കാര്യങ്ങള്‍ കൂടി അനശ്വര കുറിച്ചു.

‘ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. മറിച്ച് എന്റെ പ്രവൃത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നത് എന്തിനാണെന്ന് ഓര്‍ത്ത് സ്വയം ആശങ്കപ്പെടൂ’വെന്നായിരുന്നു താരം കുറിച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം 18ാം പിറന്നാള്‍ ആഘോഷത്തിന്റെ നിരവധി ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതിലൊരു ചിത്രമായിരുന്നു സൈബര്‍ സദാചാരവാദികളെ ചൊടിപ്പിച്ചത്.

നേരത്തേയും വസ്ത്രത്തിന്റെ പേരില്‍ അനശ്വരയ്ക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. അന്നും താരത്തിന് പിന്തുണയുമായി ആരാധകര്‍ എത്തിയിരുന്നു.

മഞ്ജു വാര്യര്‍ നായികയായ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വര സിനിമയിലെത്തുന്നത്. തുടര്‍ന്ന് വിനീത് ശ്രീനിവാസന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി.

തമിഴില്‍ രാംഗി എന്ന ചിത്രത്തില്‍ തൃഷയോടൊപ്പവും അനശ്വര അഭിനയിച്ചിട്ടുണ്ട്. വാങ്ക് എന്ന ചിത്രമാണ് അനശ്വരയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Actress Rima Kallingal shares photo of her with support to actress Anaswara Rajan