എഡിറ്റര്‍
എഡിറ്റര്‍
‘താങ്കള്‍ പുലര്‍ത്തിയിരുന്ന മാധ്യമ ധര്‍മ്മത്തിന് ആദരാഞ്ജലികള്‍’; സെബാസ്റ്റ്യന്‍ പോളിനു മറുപടിയുമായി നടിയുടെ ബന്ധു
എഡിറ്റര്‍
Monday 11th September 2017 9:43pm

 

കൊച്ചി: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്‍ഡിലുള്ള ദിലീപിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോളിനു മറുപടിയുമായി നടിയുടെ ബന്ധു രാജേഷ് ബി മേനോന്‍. താങ്കള്‍ പുലര്‍ത്തിയിരുന്ന മാധ്യമ ധര്‍മ്മത്തിന് ആദരാഞ്ജലികളെന്നാണ് രാജേഷ് പ്രതികരിച്ചത്.


Also Read: മൂന്ന് ദിവസത്തിനുള്ളില്‍ മാപ്പ് പറയണം; ഗൗരി ലങ്കേഷ് പരാമര്‍ശത്തില്‍ രാമചന്ദ്ര ഗുഹയ്ക്ക് വക്കീല്‍ നോട്ടീസുമായി ബി.ജെ.പി


തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് രാജേഷ് പ്രതികരിച്ചത്. ‘അങ്ങയോടുണ്ടായിരുന്ന എല്ലാ ബഹുമാനവും വെച്ചുകൊണ്ട് , താങ്കള്‍ പുലര്‍ത്തിയിരുന്ന മാധ്യമ ധര്‍മ്മത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു.’ എന്നായിരുന്നു രാജേഷിന്റെ പോസ്റ്റ്. നേരത്തെ തിരക്കഥാകൃത്ത് ദീദി ദാമോദരനും സെബാസ്റ്റ്യന്‍ പോളിനെതിരെ രംഗത്തെത്തിയിരുന്നു.

ദിലീപുമായും കുടുംബവുമായും വ്യക്തിപരമായ അടുപ്പവും സൗഹൃദവുമുണ്ടെങ്കിലും താന്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് ഒപ്പമാണെന്നായിരുന്നു ദീദിയുടെ പ്രതികരണം ‘ദിലീപുമായുമുണ്ട് എനിക്ക് വ്യക്തിപരമായ അടുപ്പവും സൗഹൃദവും. അവരോടെനിക്ക് ഒരു വൈരാഗ്യവുമില്ല. എന്നാല്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി മലയാള സിനിമയിലെ ബലാത്സംഗത്തിന്റെ ചരിത്രത്തെക്കുറിച്ച് പഠിക്കുകയും പഠിപ്പിക്കുകയും എഴുതുകയും ചെയ്തു പോരുന്ന എനിക്ക് ഏത് സഹോദരി ആക്രമിക്കപ്പെടുമ്പോഴും അവള്‍ക്കൊപ്പം നില്‍ക്കാനേ കഴിയൂ. അതില്‍ കുറഞ്ഞ ഒരു നിലപാട് അസാധ്യമാണ്.’ ദീദി പറയുന്നു.

Dont Miss: സെബാസ്റ്റ്യന്‍ പോളിനെ വിമര്‍ശിച്ച് സസംവിധായകനും നിര്‍മ്മാതാവുമായ ആഷിഖ് അബുവും രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസം ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയ സെബാസ്റ്റ്യന്‍ പോള്‍ ഇന്നും നിലപാട് ആവര്‍ത്തിച്ചിരുന്നു.

രാജേഷ് ബി മേനോന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

മിസ്റ്റര്‍ സെബാസ്റ്റ്യന്‍ പോള്‍ …
അങ്ങയോടുണ്ടായിരുന്ന എല്ലാ ബഹുമാനവും വെച്ചുകൊണ്ട് , താങ്കള്‍ പുലര്‍ത്തിയിരുന്ന മാധ്യമ ധര്‍മ്മത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു .
രാജേഷ് ബി മേനോന്‍ .

Advertisement