അവരുടെ സ്വഭാവം എന്റെ ഹൃദയം തകര്‍ത്തു; ചെയ്തതില്‍ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രത്തെ കുറിച്ച് പ്രിയങ്ക ചോപ്ര
Entertainment
അവരുടെ സ്വഭാവം എന്റെ ഹൃദയം തകര്‍ത്തു; ചെയ്തതില്‍ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രത്തെ കുറിച്ച് പ്രിയങ്ക ചോപ്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 19th June 2021, 12:19 pm

ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിരക്കുള്ള നടിയായ വളര്‍ന്ന ഇന്ത്യന്‍ താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍ വ്യത്യസ്തമായ നിരവധി വേഷങ്ങള്‍ പ്രിയങ്ക കൈകാര്യം ചെയ്തിട്ടുണ്ട്.

അഭിനയത്തിന് ദേശീയ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും പ്രിയങ്ക നേടിയിട്ടുണ്ട്. ജനപ്രീതിയോടൊപ്പം നിരൂപകശ്രദ്ധയും നേടിയ ഒരുപിടി വേഷങ്ങള്‍ നടി ബോളിവുഡില്‍ ചെയ്തിട്ടുണ്ട്.

പ്രിയപ്പെട്ട കഥാപാത്രങ്ങളെ കുറിച്ച് പ്രിയങ്ക പലപ്പോഴും സംസാരിക്കാറുണ്ട്. 2017ല്‍ വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഏറെ ഇഷ്ടപ്പെട്ട രണ്ട് കഥാപാത്രങ്ങളെ കുറിച്ച് പ്രിയങ്ക സംസാരിച്ചിരുന്നു. ആ അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

ബോളിവുഡില്‍ ചെയ്തതില്‍ ഏറ്റവും മനോഹരമായതും ഇഷ്ടം തോന്നിയതുമായ വേഷമേതാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രിയങ്ക.

‘ശരിക്കും പറയുകയാണെങ്കില്‍ ഒരുപാട് വേഷങ്ങളുണ്ട്. പക്ഷെ അടുത്ത കാലത്ത് ചെയ്ത വേഷങ്ങള്‍ നോക്കുകയാണെങ്കില്‍ ബാജിറാവോ മസ്താനിയിലെ കാശി ഭായിയും ദില്‍ ദഡ്കനേ ദോയിലെ അയേഷയുമാണ് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍.

കാശിഭായി വളരെ സ്‌നേഹം നിറഞ്ഞ എല്ലാം എല്ലാവര്‍ക്കുമായി നല്‍കുന്ന കഥാപാത്രമാണ്. അവര്‍ എന്റെ ഹൃദയം തകര്‍ത്തു കളഞ്ഞിരുന്നു.
പിന്നെ എനിക്ക് അതിമനോഹരമായ വസ്ത്രങ്ങളും ആഭരണവും ധരിക്കാനും ലഭിച്ചു. അങ്ങനെ ഉള്ളിലും പുറത്തും ഒരു മനോഹരിയായ വ്യക്തിയായി തോന്നിയിരുന്നു.

അയേഷ വളരെയധികം റിലേറ്റ് ചെയ്യാന്‍ സാധിച്ച കഥാപാത്രമാണ്. അയേഷ ഒരേസമയം മകളും ഭാര്യയും സഹോദരിയും ബിസിനസ് വുമണുമാണ്. അവരുടെ വസ്ത്രധാരണം വളരെ ലളിതവും സ്ത്രീ എന്ന നിലയിലുള്ള അവരുടെ ശക്തിയെ പുറത്തുകൊണ്ടു വരുന്നതുമായിരുന്നു,’ പ്രിയങ്ക ചോപ്ര പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Priyanka Chopra about her favourite role in Bollywood