ഞാന്‍ സിനിമ കാണുന്നില്ല, അതുകൊണ്ടാണ് സിനിമയില്‍ അധികം വര്‍ക്ക് ചെയ്യാത്തത് എന്നൊക്കെയാണ് വിമര്‍ശനങ്ങള്‍; പ്രവീണ പറയുന്നു
Entertainment news
ഞാന്‍ സിനിമ കാണുന്നില്ല, അതുകൊണ്ടാണ് സിനിമയില്‍ അധികം വര്‍ക്ക് ചെയ്യാത്തത് എന്നൊക്കെയാണ് വിമര്‍ശനങ്ങള്‍; പ്രവീണ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th June 2021, 9:28 am

സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മകള്‍ ഗൗരിയുമായി പങ്കുവെക്കുന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ് നടി പ്രവീണ.

സിനിമയെക്കുറിച്ചാണ് തങ്ങള്‍ അധികവും സംസാരിക്കാറുള്ളതെന്നും എന്നാല്‍ വീട്ടിലെത്തിയാല്‍ സിനിമ കാണാനൊന്നും താന്‍ നില്‍ക്കാറില്ലെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രവീണ പറയുന്നു.

അമ്മ സിനിമ കാണുന്നില്ല അതുകൊണ്ടാണ് സിനിമയില്‍ അധികം വര്‍ക്ക് ചെയ്യാത്തത് എന്നാണ് മകളുടെ വിമര്‍ശനമെന്നും പ്രവീണ പറഞ്ഞു.

‘മകള്‍ പുതിയ സിനിമ വന്നാല്‍ ഉടനെ കാണും. ഞാനാവട്ടെ അതൊന്നും ശ്രദ്ധിക്കാറില്ല. അതാണ് ഞങ്ങള്‍ക്കിടയിലെ വ്യത്യാസം. അതിന് മകള്‍ എന്നെ വഴക്ക് പറയും. അമ്മ സിനിമ കാണുന്നില്ല. അതുകൊണ്ടാണ് സിനിമയില്‍ അധികം വര്‍ക്ക് ചെയ്യാത്തത് എന്നൊക്കെ വിമര്‍ശിക്കാറുണ്ട്.

ഞാന്‍ ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്നയാളാണ്. സിനിമ വന്നാല്‍ ചെയ്യും. ഇല്ലെങ്കില്‍ അതിനെക്കുറിച്ച് ആലോചിക്കാറില്ല,’ പ്രവീണ പറയുന്നു.

ബാംഗ്ലൂര്‍ ഡെയ്‌സിലെ കഥാപാത്രമാണ് മകള്‍ക്ക് ഏറെ ഇഷ്ടം. താനൊരു ജ്യോതിഷ വിശ്വാസിയൊന്നുമല്ലെങ്കിലും ആ കഥാപാത്രം ഏറെ റിലേറ്റ് ചെയ്യാന്‍ പറ്റി. തമാശ നിറഞ്ഞ കഥാപാത്രമാണ് ബാഗ്ലൂര്‍ ഡെയ്‌സിലേതെന്നും പ്രവീണ പറഞ്ഞു.

തന്റെ പഴയസിനിമകളെല്ലാം മകള്‍ ഈയടുത്താണ് കണ്ടതെന്നും അഭിമുഖത്തില്‍ പ്രവീണ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Praveena says about her daughter