ഇടവേള ബാബുവിന്റെ ഭാര്യയാണോയെന്നാണ് പലരും ചോദിക്കാറുള്ളത്, ഇനി ആരും അദ്ദേഹം സഹോദരനാണോ അച്ഛനാണോയെന്ന് ചോദിക്കരുത്: പൊന്നമ്മ ബാബു
Entertainment news
ഇടവേള ബാബുവിന്റെ ഭാര്യയാണോയെന്നാണ് പലരും ചോദിക്കാറുള്ളത്, ഇനി ആരും അദ്ദേഹം സഹോദരനാണോ അച്ഛനാണോയെന്ന് ചോദിക്കരുത്: പൊന്നമ്മ ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th February 2023, 4:43 pm

ഇടവേള ബാബു തന്റെ പാര്‍ട്ണറാണോയെന്ന് പലരും ചോദിക്കാറുണ്ടെന്ന് നടി പൊന്നമ്മ ബാബു. ഒന്നിച്ച് കുറേ സിനിമകളിന്‍ അഭിനയിച്ചിട്ടുണ്ടെന്നും ഒരുമിച്ചുള്ള ഫോട്ടോ ഒരിക്കല്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടിരുന്നുവെന്നും പൊന്നമ്മ പറഞ്ഞു.

ഫോട്ടോ കണ്ടതിന് ശേഷം ഇടവേള ബാബുവാണ് തന്റെ പാര്‍ട്ണറെന്ന രീതിയില്‍ കൂടുതല്‍ ആളുകള്‍ ചോദിക്കാന്‍ തുടങ്ങിയെന്നും അവര്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പൊന്നമ്മ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”പലരും എന്റെ പേര് പറയുമ്പോള്‍ ചോദിക്കാറുള്ളത് ഇടവേള ബാബുവിന്റെ ഭാര്യയാണോയെന്നാണ്. ഇടവേള ബാബു ആരാണെന്ന് പലരും ചോദിക്കാറുണ്ട്. ചേച്ചിയുടെ ഹസ്‌ബെന്‍ഡാണല്ലെ ഇടവേള ബാബു എന്ന് ഈ ഇടക്ക് എന്നെ കണ്ടപ്പോള്‍ ഒരാള്‍ ചോദിച്ചു.

കാരണം ഞങ്ങള്‍ രണ്ട് പേരും ഹസ്‌ബെന്‍ഡും വൈഫുമായിട്ട് ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നെ ഞങ്ങള്‍ രണ്ട് പേരുമുള്ള ഫോട്ടോസ് ഒരു പടത്തില്‍ അഭിനയിച്ചപ്പോള്‍ സ്റ്റില്‍ എടുത്ത് ഇട്ടിരുന്നു. ആ സമയത്ത് കുറേ പേര് ഈ കാര്യം ചോദിച്ചു.

ഓ… ഇടവേള ബാബുവാണല്ലെ പൊന്നമ്മ ചേച്ചിയുടെ ഹസ്‌ബെന്‍ഡ്. ബാബുവാണ് പക്ഷെ ആ ബാബുവല്ല, വേറെ ബാബുവാണേന്ന് ഞാന്‍ പറഞ്ഞു. ഹസ്‌ബെന്‍ഡിന്റെ ഫുള്‍ നെയിം രാമേന്‍ ബാബുവെന്നാണ്. ഇനി ആരും ചോദിക്കരുത് ഇടവേള ബാബു സഹോദരനാണോ അച്ഛനാണോയെന്ന്,” പൊന്നമ്മ ബാബു പറഞ്ഞു.

ആര്‍ട്ടിസ്റ്റിന്റെ മക്കള്‍ക്ക് മാത്രമെ സിനിമാ ഇന്‍ഡസ്ട്രിയില്‍ മര്യാദയുള്ളൂവെന്നും അവരുടെ അച്ഛന്‍ അല്ലെങ്കില്‍ അമ്മ ചെയ്യുന്ന കാര്യങ്ങള്‍ മക്കള്‍ക്ക് അറിയാമെന്നും അതിന്റെ ഗുണം അവരില്‍ ഉണ്ടാകുമെന്നും പൊന്നമ്മ പറഞ്ഞു.

മറ്റുള്ളവര്‍ എങ്ങനെയോ സിനിമയില്‍ എത്തിയതാണെന്നും എന്തെങ്കിലും അഭിനയിച്ച് പെട്ടെന്ന് ഹിറ്റായി മാറിയിട്ടാണ് അവരൊക്കെ താരങ്ങളായതെന്നും പൊന്നമ്മ പറഞ്ഞു.

content highlight: actress ponnamma babu about edavela babu