മുഖത്ത് ആസിഡൊഴിക്കും, റേപ്പ് ചെയ്യും എന്നെല്ലാമാണ് ഭീഷണി; നിലപാടുകളോ ശൈലിയോ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പാര്‍വതി
Malayalam Cinema
മുഖത്ത് ആസിഡൊഴിക്കും, റേപ്പ് ചെയ്യും എന്നെല്ലാമാണ് ഭീഷണി; നിലപാടുകളോ ശൈലിയോ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പാര്‍വതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th February 2021, 11:37 am

സോഷ്യല്‍മീഡിയയിലൂടെയും മറ്റും ലഭിച്ചുകൊണ്ടിരിക്കുന്ന ഭീഷണികള്‍ക്ക് വഴങ്ങി തന്റെ നിലപാടോ ശൈലിയോ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നടി പാര്‍വതി.

‘അത്തരം ഭീഷണികളെയൊക്കെ അവഗണിച്ച് ഞാനായിത്തന്നെ ജീവിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ പ്രതിരോധം, സമരം’ , എന്നാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞത്.

സോഷ്യല്‍മീഡിയയില്‍ വരുന്ന ചില കമന്റുകള്‍ വേദനിപ്പിക്കുക മാത്രമല്ല ചെയ്തതെന്നും പേടി തോന്നിയ അവസരമുണ്ടെന്നും പാര്‍വതി പറയുന്നു.

‘നിങ്ങളുടെ വീട് എവിടെയാണെന്ന് അറിയാം, നിങ്ങള്‍ കഴിഞ്ഞ ദിവസം ആ നിറത്തിലുള്ള ഡ്രസ്സ് ധരിച്ച് ഇവിടെ നടക്കുന്നത് ഞാന്‍ കണ്ടതാണ്. മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും-എന്നെല്ലാം ചിലര്‍ എഴുതിവെക്കും. അങ്ങനയൊക്കെ കാണുമ്പോള്‍ ആരായാലും ഒന്നു പേടിച്ചുപോവില്ലേ?

അത്തരം സന്ദര്‍ഭങ്ങളില്‍ പുറത്തിറങ്ങി റിലാക്‌സ്ഡ് ആയി നടക്കാന്‍ പോലുമാവില്ല. നമ്മളെ ആരോ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതായി തോന്നും. ഉറക്കം പോവും. പക്ഷേ അതുകൊണ്ടൊന്നും എന്റെ നിലപാടുകളില്‍, ശൈലിയില്‍ മാറ്റം വരുത്താറില്ല. അത്തരം ഭീഷണികളെ അവഗണിച്ച് ഞാനായി തന്നെ ജീവിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ പ്രതിരോധം, സമരം’, പാര്‍വതി പറയുന്നു.

ഞാനെന്ന വ്യക്തി എന്റേത് മാത്രമാണ്. അത് മറ്റുള്ളവര്‍ക്കുള്ളതല്ല. അതെനിക്ക് അങ്ങനെ തന്നെ നിലനിര്‍ത്തിയേ തീരൂ. എനിക്ക് എന്റേതായ ഒരു ലോകമുണ്ടെന്ന് പറയുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വിപ്ലവം, പാര്‍വതി പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Parvathy About Rape Threat