ഞാന്‍ മരിക്കുന്ന സമയത്ത് എന്റെ ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണം, അതാണ് ലക്ഷ്യം: നൈല ഉഷ
Movie Day
ഞാന്‍ മരിക്കുന്ന സമയത്ത് എന്റെ ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണം, അതാണ് ലക്ഷ്യം: നൈല ഉഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th June 2022, 12:11 pm

ആര്‍.ജെ ആയും നടിയായും മോഡലായും പേരെടുത്ത താരമാണ് നൈല ഉഷ. വ്യത്യസ്തമാര്‍ന്ന വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമാണ് താരം. ദുബായില്‍ ആര്‍.ജെ ആയി ജോലി ചെയ്യുന്ന നൈലയുടെ ഏറ്റവും പുതിയ ചിത്രമാണ് പ്രിയന്‍ ഓട്ടത്തിലാണ്. മികച്ച ഒരു കഥാപാത്രത്തെയാണ് നൈല ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും അങ്ങനെ തന്നെയാണ് തന്റെ ജീവിതമെന്നും പറയുകയാണ് നൈല ഉഷ. താന്‍ മരിക്കുന്ന സമയത്ത് തന്റെ പേരിലുള്ള ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണമെന്നും നമ്മള്‍ ഉണ്ടാക്കുന്ന പണം മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റിവെക്കുന്ന രീതിയോട് യോജിപ്പില്ലെന്നുമാണ് നൈല ഉഷ പറയുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നൈല. നടന്‍ ഷറഫുദ്ദീനും നടി അപര്‍ണ ദാസും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.

കൊവിഡ് വന്ന സമയത്ത് ഇനി സിനിമയുണ്ടാകുമോ എങ്ങനെയാണ് മുന്നോട്ട് എന്നൊക്കെ ആലോചിച്ച് നമ്മള്‍ ഇരിക്കുമ്പോള്‍ നൈലയുടെ പ്രശ്‌നം താന്‍ മേടിച്ച ഡ്രസ് ഇനി എപ്പോള്‍ ഇടും എന്നായിരുന്നുവെന്ന് ഷറഫുദ്ദീന്‍ പറഞ്ഞപ്പോഴായിരുന്നു ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ കുറിച്ച് നൈല സംസാരിച്ചത്.

‘ ഞാന്‍ ഒരു കാര്യം പറയട്ടെ, ഇവര്‍ക്കൊക്കെ വീട്, കാര്‍, ബാങ്ക് ബാലന്‍സ് എല്ലാം ഉണ്ട്. എന്നെ സംബന്ധിച്ച് ഞാന്‍ മരിക്കുന്ന സമയത്ത് എന്റെ ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണം. അതാണ് എന്റെ ലക്ഷ്യം. എന്റെ പണം മുഴുവന്‍ ഞാന്‍ തന്നെ ഉപയോഗിച്ച് തീര്‍ക്കണം. ഒന്ന് ആലോചിച്ച് നോക്കൂ നമ്മള്‍ മരിച്ച് കഴിഞ്ഞ് ഗോസ്റ്റായി കഴിഞ്ഞാല്‍ നമ്മള്‍ ഉണ്ടാക്കിയതൊക്കെ ബാക്കിയാളുകള്‍ ഉപയോഗിക്കുന്നത് കാണുമ്പോഴുള്ള അവസ്ഥ (ചിരി) നോ, ഞാന്‍ ഉണ്ടാക്കുന്നതെല്ലാം എനിക്ക് ചിലവഴിക്കണം.

മരിക്കുമ്പോള്‍ അയ്യോ എന്റെ ആ മറ്റേ ഉടുപ്പ് ഞാന്‍ ഇട്ടില്ലല്ലോ ദൈവമേ എന്നായിരിക്കും നൈലയുടെ വിഷമം എന്നായിരുന്നു ഇതോടെ ഷറഫുദ്ദീന്റെ കമന്റ്. എന്റെ ബാങ്കില്‍ ഇത്രയും കൂടി പൈസ ബാക്കിയുണ്ടല്ലോ എന്നായിരിക്കും നൈല ഓര്‍ക്കുന്നതെന്ന് അപര്‍ണ ദാസും പറഞ്ഞു.

ലൈഫ് സെറ്റ് ചെയ്താണല്ലോ മുന്നോട്ടുപോകുന്നത്. ആര്‍.ജെ ആണ്. മോഡലിങ് ചെയ്യുന്നുണ്ട്. അതിനിടെ അഭിനയം ഉണ്ട് ഇതെല്ലാം എങ്ങനെയാണ് ഒന്നിച്ച് മുന്നോട്ടു കൊണ്ടുപോകുന്നത് എന്ന ചോദ്യത്തിന് ജീവിതത്തിലെ ഓരോ മൊമന്റും എന്‍ജോയ് ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നായിരുന്നു നൈലയുടെ മറുപടി.

തലവേദനകളൊക്കെ ഉണ്ടാകും. അതൊക്കെ മാറ്റിവെച്ച് ജീവിതത്തിലെ ഓരോ നിമിഷങ്ങളും സെലിബ്രേറ്റ് ചെയ്യണമെന്ന് എനിക്ക് നിര്‍ബന്ധമാണ്. ഈ കൊറോണ വന്ന് വീട്ടിലിരുന്ന സമയത്താണ് ചില കാര്യങ്ങള്‍ മനസിലായത്. ഓടിനടന്ന് തിരക്കുപിടിച്ച് നടക്കുമ്പോള്‍ അതിനിടെ ഉറങ്ങാന്‍ പോലും സമയം കിട്ടുന്നില്ലെന്ന് വിഷമിച്ച് ഉറങ്ങുമ്പോള്‍ കിട്ടുന്ന ആ സുഖം ഫുള്‍ ടൈം വീട്ടില്‍ അടച്ചിട്ടിരുന്നപ്പോള്‍ എനിക്ക് കിട്ടിയില്ല. ഭയങ്കരമായി ആശങ്ക തോന്നി. ഫുള്‍ ബിസിയായി ഇരിക്കാന്‍ തന്നെയാണ് ഇഷ്ടം. ആഗ്രഹം തോന്നുന്ന പോലെ ജീവിക്കുന്ന ആളാണ് താനെന്നും നൈല അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: Actress Nyla Usha about her life and wish and sharafudheen troll