അടുത്തത് ഇത്; ഒരു തെക്കന്‍ തല്ല് കേസ് സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ട് നിമിഷ സജയന്‍
Film News
അടുത്തത് ഇത്; ഒരു തെക്കന്‍ തല്ല് കേസ് സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ട് നിമിഷ സജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th July 2021, 6:46 pm

കോഴിക്കോട്: എന്‍. ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ഒരു തെക്കന്‍ തല്ല് കേസ് സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടു. നടി നിമിഷ സജയനാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

നിമിഷ ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നുണ്ട്. പ്രശസ്ത എഴുത്തുകാരന്‍ ജി.ആര്‍. ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ട് കേസ്’ എന്ന ചെറുകഥയാണ് സിനിമയാകുന്നത്. രാജേഷ് പിന്നാടനാണ് തിരക്കഥയൊരുക്കുന്നത്.

ബിജു മേനോനാണ് അമ്മിണി പിള്ള എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇഫോര്‍ എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആഗസ്റ്റ് 25ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

80കളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് അമ്മിണിപ്പിള്ള വെട്ടുകേസ്. തിരുവനന്തപുരം കൊല്ലം അതിര്‍ത്തിയിലുള്ള അഞ്ചുതെങ്ങ് എന്ന പ്രദേശത്തെ തീരദേശ മേഖലയിലാണ് കഥ നടക്കുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ബ്രോ ഡാഡിയുടെ സഹ തിരക്കഥാകൃത്ത് കൂടിയാണ് എന്‍. ശ്രീജിത്ത്.


ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Nimisha Sajayan Oru Thekkan Thallu Case AmminiPillai Vettu Case Movie Biju Menon