എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Mollywood
ലേലം 2 നായിക പഴയ ‘ഗൗരി പാര്‍വ്വതി’തന്നെ; ഒരിക്കലും വിചാരിക്കാത്ത ഭാഗ്യമാണിതെന്ന് നന്ദിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday 26th April 2018 9:45pm

കൊച്ചി: പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം ലേലത്തില്‍ നായികയായി നന്ദിനി തന്നെയെത്തുന്നു. ലേലത്തിന്റെ ആദ്യഭാഗത്തില്‍ ഗൗരി പാര്‍വ്വതി എന്ന കഥാപാത്രമായിട്ടായിരുന്നു നന്ദിനി അഭിനയിച്ചത്.

അഭിനയത്തില്‍ നിന്ന് ഒരു ഇടവേള എടുത്ത് പോയ നന്ദിനി ലേലത്തിലൂടെ ശക്തമായ തിരിച്ച് വരവിന് ഒരുങ്ങുകയാണ്. ഒരിക്കലും വിചാരിക്കാത്ത ഒരു ഭാഗ്യമാണ് തനിക്ക് ലഭിച്ചതെന്നും ലേലം 2ലും തന്നെ നായികയായി തീരുമാനിക്കുമെന്ന് വിചാരിച്ചില്ലെന്നും നന്ദിനി പറഞ്ഞു.

മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നന്ദിനി മനസ് തുറന്നത്. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ തന്നെ വീണ്ടും ഗൗരി പാര്‍വ്വതിയെ അവതരിപ്പിക്കാന്‍ ആയതിന്റെയും വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ്‌ഗോപിയോടൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നതിന്റെ ത്രില്ലിലാണെന്നും നന്ദിനി പറഞ്ഞു.


Also Read സ്ത്രീകള്‍ക്കെതിരായ അതിക്രമം; സിനിമകളിലും സീരിയലുകളിലും ‘നിയമപ്രകാരം ശിക്ഷാര്‍ഹം’ മുന്നറിയിപ്പ് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


അച്ഛന്റെ തിരക്കഥയില്‍ മകന്‍ നിഥിന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നുള്ളതുകൊണ്ടും ലേലം 2 കൗതുകകരമാണ്. ഷൂട്ടിങ്ങ് ആരംഭിച്ചിട്ടില്ല. ഷൂട്ടിങ്ങ് തുടങ്ങുന്നതിനായുള്ള കാത്തിരിപ്പിലാണ് താന്‍.എന്റെ ഒരു സുഹൃത്ത് വഴിയാണ് ലേലം 2വിന്റെ ഭാഗമാകാന്‍ അവര്‍ എന്നെ അന്വേഷിക്കുന്നുണ്ടെന്ന വിവരം അറിയുന്നത്. നന്ദിനി പറഞ്ഞു.

ഞാന്‍ ശരിക്കും സര്‍പ്രൈസ് ആയിപ്പോയി. സിനിമകളുടെ രണ്ടാംഭാഗങ്ങള്‍ ഇറങ്ങുമ്പോള്‍ നായകന്‍ പഴയതുതന്നെയാണെങ്കിലും നായികയെ മാറ്റാറുണ്ട് ലേലം 2വില്‍ എന്നെ നായികയാക്കുമെന്ന് ഞാന്‍ കരുതിയതല്ലെന്നും നന്ദിനി പറഞ്ഞു.

Advertisement