'നിങ്ങളെ കല്യാണം കഴിക്കുന്ന പെണ്‍കുട്ടിയുടെ അധോഗതിയെന്ന് സുരേഷേട്ടനോട് പറഞ്ഞു'; മനസ്സുതുറന്ന് മേനക
Movie Day
'നിങ്ങളെ കല്യാണം കഴിക്കുന്ന പെണ്‍കുട്ടിയുടെ അധോഗതിയെന്ന് സുരേഷേട്ടനോട് പറഞ്ഞു'; മനസ്സുതുറന്ന് മേനക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th August 2021, 3:47 pm

കൊച്ചി: മലയാളത്തില്‍ മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടിയാണ് മേനക. കുറഞ്ഞകാലയളവില്‍ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിക്കാനും മേനകയ്ക്ക് സാധിച്ചു. നിര്‍മാതാവ് സുരേഷ് കുമാറിനെയാണ് മേനക വിവാഹം ചെയ്തത്.

സുരേഷ്‌കുമാറുമായുള്ള പ്രണയം ആരംഭിച്ചതിനെപ്പറ്റി തുറന്നുപറയുകയാണ് മേനക. അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റ് പരിപാടിയ്ക്കിടെയായിരുന്നു മേനക മനസ്സുതുറന്നത്.

‘പൂച്ചയ്ക്ക് ഒരു മൂക്കുത്തി സിനിമാ ലൊക്കേഷനില്‍ വെച്ചായിരുന്നു പ്രണയം തുടങ്ങിയത്. എപ്പോഴും ആഹാരത്തിനെ കുറ്റം പറയുന്ന ആളാണ് സുരേഷേട്ടന്‍.

ഒരു ദിവസം സെറ്റില്‍ ഇരുന്ന് ഇങ്ങനെ കുറ്റം പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ സുരേഷേട്ടനോട് പറഞ്ഞു നിങ്ങളെ കല്യാണം കഴിക്കുന്ന പെണ്ണിന്റെ അധോഗതിയാണെന്ന്.

ഒരു കാര്യം ചെയ്യണം കല്യാണത്തിന് മുമ്പ് പെണ്‍കുട്ടിയെ നിങ്ങളുടെ അമ്മയുടെ അടുത്ത് ഒരു രണ്ട് മാസം ട്രെയിനിംഗിന് വിടണം എന്ന് ഞാന്‍ പറഞ്ഞു.  ഇത് പറഞ്ഞ് കഴിഞ്ഞ്  ഞങ്ങള്‍ ലൊക്കേഷനിലേക്ക് പോകുകയായിരുന്നു.

അങ്ങനെ ലിഫ്റ്റില്‍ നിന്ന് ഇറങ്ങുമ്പോള്‍ മൂപ്പര്‍ എന്നോട് ചോദിച്ചു എപ്പോള്‍ വരും എന്റെ അമ്മയുടെ അടുത്ത് ട്രെയിനിംഗിന് എന്ന്. പിന്നെ എന്റെ മുഖത്ത് നോക്കിയില്ല.

നേരേ പോകുകയായിരുന്നു അദ്ദേഹം. ഞാന്‍ ഇങ്ങനെ അന്തംവിട്ട് നിന്നു. അങ്ങനെയാണ് എന്നെ ഇഷ്ടമാണ് എന്നുള്ള സൂചന തന്നത്,’ മേനക പറഞ്ഞു.

തങ്ങളുടെ പ്രണയമറിഞ്ഞപ്പോള്‍ മമ്മൂക്ക പറഞ്ഞ മുന്നറിയിപ്പിനെപ്പറ്റിയും മേനക തുറന്നുപറഞ്ഞിരുന്നു.

‘ഞാനൊരുകാര്യം പറയാം കൊച്ചേ. നിന്നെ എനിക്ക് അറിയാം. നിന്റെ കുടുംബത്തിനെയും അറിയാം. അവനെയും എനിക്കറിയാം. അവന്റെ കുടുംബത്തിനെയും അറിയാം. പക്ഷെ ഇത് ശരിയാവുല്ല. കെട്ടി രണ്ടാമത്തെ ദിവസം നിങ്ങള്‍ തെറ്റിപ്പിരിയും. അതുകൊണ്ട് വേണ്ട. ഞാന്‍ നിന്റെ നന്മയ്ക്ക് വേണ്ടി പറയുകയാണ്’, എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Menaka Suresh kumar Opens About Her Love Story