മേഘ്‌ന രാജിനും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു
national news
മേഘ്‌ന രാജിനും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th December 2020, 5:40 pm

ബെംഗളൂരു: നടി മേഘ്‌ന രാജിനും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. തന്റെ അച്ഛനമ്മമാര്‍ക്കും കൊവിഡ് പോസിറ്റീവാണെന്നും മേഘ്‌ന ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

എനിക്കും കുഞ്ഞിനും അച്ഛനും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. അടുത്ത ആഴ്ചകളിലായി സമ്പര്‍ക്കത്തില്‍വന്നവരോടെല്ലാം അറിയിച്ചിട്ടുണ്ട്,’ മേഘ്‌ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

തങ്ങള്‍ കൊവിഡിനെ പോരാടി തോല്‍പ്പിക്കുമെന്നും

കഴിഞ്ഞ ദിവസം മേഘ്‌നയുടെ അമ്മ പ്രമീളയെ ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവരെയും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.

ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണിലാണ് മരിച്ചത്. മേഘ്ന ഗര്‍ഭിണിയായിരിക്കുന്ന സമയത്തായിരുന്നു ചിരഞ്ജീവിയുടെ മരണവും. ഇതിനു പിന്നാലെ മേഘ്ന കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഒക്ടോബറിലാണ് കുഞ്ഞ് ജനിച്ചത്.

നിരവധി മലയാള സിനിമകളിലൂടെ ശ്രദ്ധേയയായ നടി കൂടിയാണ് മേഘ്ന. വി.കെ പ്രകാശിന്റെ ബ്യൂട്ടിഫുള്‍ എന്ന സിനിമ മലയാളത്തില്‍ മേഘ്നയ്ക്ക് വലിയ സ്വീകാര്യത നേടികൊടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Meghna Raj and child covid positive