ഒന്നിനും കൊള്ളാത്തവളെന്ന് പറഞ്ഞു, ആരുമില്ലാതെ നിസഹായയായി നിന്ന് കരയേണ്ടി വന്നു; പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് പോരാടിയെന്നും നടി മന്യ
Entertainment
ഒന്നിനും കൊള്ളാത്തവളെന്ന് പറഞ്ഞു, ആരുമില്ലാതെ നിസഹായയായി നിന്ന് കരയേണ്ടി വന്നു; പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് പോരാടിയെന്നും നടി മന്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th July 2021, 11:37 am

ജീവിതത്തില്‍ ഇതുവരെ നേരിട്ട പ്രതിസന്ധികളെ കുറിച്ചും അവയെ തരണം ചെയ്തതിനെ കുറിച്ചും തുറന്നുപറഞ്ഞ് നടി മന്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ രംഗത്തും നേരിട്ട വെല്ലുവിളികളെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പങ്കുവെച്ചത്.

‘ജീവിതം എനിക്കൊരിക്കലും എളുപ്പമുള്ളതായിരുന്നില്ല. അച്ഛനെ നഷ്ടപ്പെട്ടതിന് ശേഷം ഒറ്റയ്‌ക്കൊരു ജീവിതം കെട്ടിപ്പടുക്കുന്നതിനിടയില്‍ ഒരുപാട് തവണ പരാജയപ്പെട്ടിട്ടുണ്ട്.

ഞാനൊരു വലിയ തോല്‍വി മാത്രമാണെന്ന് തോന്നിപ്പോയ ദിവസങ്ങളുണ്ട്. ഞാനൊന്നിനും കൊള്ളാത്തവളാണെന്ന് പറഞ്ഞ ഒരുപാട് പേരുണ്ട്.

ഞാന്‍ ഒറ്റപ്പെട്ടുപോയിട്ടുണ്ട്. നിസഹായയായിട്ടുണ്ട്. ഇരുന്നു കരഞ്ഞിട്ടുണ്ട്. പക്ഷെ എന്റെ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഞാന്‍ ഉറപ്പിച്ചതാണ്. എന്റെ അവസാന ശ്വാസം വരെ ആ പോരാട്ടം തുടരും.

നാണംകെടാനോ തോല്‍ക്കാനോ പേടിയില്ലാത്തവരെ മാത്രമേ വിജയം തേടി വരികയുള്ളു. നിങ്ങളുടെ സ്വപ്‌നം ഏറെ ദൂരത്തിലാണെന്ന് ഒരുപക്ഷെ തോന്നിയേക്കാം. എങ്കിലും നിങ്ങള്‍ പരിശ്രമം തുടരണം, കാരണം സ്വപ്‌നസാഫല്യത്തിന്റെ എത്ര അടുത്താണ് നിങ്ങളെന്ന് അറിയില്ലല്ലോ.

View this post on Instagram

A post shared by Manya (@manya_naidu)


ഒരിക്കലും പിന്നോട്ടുപോകരുത് – ഇതാണ് എന്റെ മന്ത്രം. എന്നെയും എന്റെ മകളെയും ഞാന്‍ എന്നും പഠിപ്പിക്കുന്ന പാഠവും അതുതന്നെ,’ മന്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

1989ല്‍ ‘സ്വന്തം എന്ന് കരുതി’ എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ മന്യ തമിഴിലും തെലുങ്കിലും കന്നടയിലും നിരവധി ചിത്രങ്ങളില്‍ അഭിനിയിച്ചു. ജോക്കര്‍ എന്ന ചിത്രത്തിലെ കമല എന്ന വേഷത്തിലൂടെയാണ് മന്യ മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Manya about struggles in personal life and career