നായിക സങ്കല്പമേയില്ല, കുഞ്ഞുനാള്‍ മുതല്‍ മനസ്സില്‍ തട്ടിയ നടന്‍ മമ്മൂക്കയാണ്; മനസ്സു തുറന്ന് ഓപ്പറേഷന്‍ ജാവയിലെ നായിക മമിത ബൈജു
Entertainment
നായിക സങ്കല്പമേയില്ല, കുഞ്ഞുനാള്‍ മുതല്‍ മനസ്സില്‍ തട്ടിയ നടന്‍ മമ്മൂക്കയാണ്; മനസ്സു തുറന്ന് ഓപ്പറേഷന്‍ ജാവയിലെ നായിക മമിത ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th May 2021, 10:38 am

കൊച്ചി: നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമായ ഓപ്പറേഷന്‍ ജാവ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തതോടെ ചിത്രത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ വ്യാപകമാകുകയാണ്.

ചിത്രത്തില്‍ അല്‍ഫോണ്‍സ എന്ന നായികാ കഥാപാത്രമായി എത്തിയ മമിത ബൈജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വരത്തന്‍, സര്‍വ്വോപരി പാലാക്കാരന്‍, ഹണിബീ ടൂ, ഖോ ഖോ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച മമിത നായികയായെത്തിയ ചിത്രം കൂടിയാണ് ഓപ്പറേഷന്‍ ജാവ.

എന്നാല്‍ നായിക എന്നൊരു കോണ്‍സ്പ്റ്റ് തനിക്കില്ലെന്നും അഭിനയത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും പറയുകയാണ് മമിത. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിന്റെ ചോയിച്ച് ചോയിച്ച് പോകാം എന്ന പരിപാടിക്കിടെയായിരുന്നു മമിത മനസ്സു തുറന്നത്.

ആരുടെ നായികയാവാനാണ് ഇഷ്ടമെന്ന ചോദ്യത്തിന് തനിക്ക് അങ്ങനൊരു കോണ്‍സപ്‌റ്റേയില്ലെന്നും അഭിനയത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നുമായിരുന്നു മമിത പറഞ്ഞത്. അത്തരത്തില്‍ കുഞ്ഞുനാള്‍ മുതല്‍ തന്റെ മനസ്സില്‍ തട്ടിയ അഭിനേതാവ് മമ്മൂട്ടിയാണെന്നും മമിത പറഞ്ഞു.

‘നായിക എന്നൊരു കോണ്‍സപ്‌റ്റേ ഞാന്‍ വിട്ടിരിക്കുകയാണ്. ആക്ടിംഗ് ആണ് പ്രധാനം. എല്ലാവരുടെയും കൂടെ അഭിനയിക്കണം. ഓരോ പടം കാണുമ്പോഴും അതിലെ ക്യാരക്ടേഴ്‌സിനോടാണ് എനിക്ക് ഇഷ്ടം തോന്നുന്നത്. കുഞ്ഞുനാള്‍ മുതലേ മനസ്സില്‍ തട്ടിയ ഒരു ആക്ടര്‍ മമ്മൂക്കയാണ്,’ മമിത പറഞ്ഞു.

വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വി.സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് നിര്‍മിച്ച ചിത്രമാണ് ഓപ്പറേഷന്‍ ജാവ.

വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ക്യാമറ ഫായിസ് സിദ്ദീഖും എഡിറ്റിംഗ് നിഷാദ് യൂസഫും നിര്‍വഹിച്ചിരിക്കുന്നു. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Actress Mamitha Baiju About Operation Jawa And Mammotty