എഡിറ്റര്‍
എഡിറ്റര്‍
ടെന്‍ഷനടിച്ചിരിക്കുമ്പോഴാണ് ലാലേട്ടന്‍ അടുത്തുവിളിച്ച് അക്കാര്യം പറഞ്ഞത്; അനുഭവം പങ്കുവെച്ച് ലെന
എഡിറ്റര്‍
Wednesday 6th December 2017 2:06pm

ഒരു ക്യാരക്ടറില്‍ നിന്നും അടുത്ത ക്യാരക്ടറാവാന്‍ വലിയ ബുദ്ധിമുട്ട് തോന്നാറില്ലെന്നും തന്നെ സംബന്ധിച്ച് ക്യാമറയ്ക്ക് മുന്നില്‍ സ്റ്റാര്‍ട്ടിനും കട്ടിനുമിടയിലുള്ള ഒരു ജീവി മാത്രമാണ് ആ കഥാപാത്രമെന്നും പറയുകയാണ് നടി ലെന.

ഡയലോഗ് മനപാഠമാക്കിയാല്‍ കഥാപാത്രത്തെ ഈസിയായി ആക്ട് ചെയ്യാമെന്നും അതിന് തന്നെ സഹായിച്ചത് നടന്‍ മോഹന്‍ലാലാണെന്നും ലെന പറയുന്നു.

സ്പിരിറ്റെന്ന സിനിമ ചെയ്യുന്നതിനിടയിലാണ്. സംവിധായകന്‍ രഞ്ജിത് സര്‍ ഇടക്കിടെ ഡയലോഗ് തിരുത്തും. രണ്ട് പേജ് നിറച്ച് ഡയലോഗ് കാണുമ്പോള്‍ നമ്മള്‍ പെട്ടെന്ന് പതറിപ്പോവും. ലാലേട്ടനെ പോലെ വലിയൊരു താരം മുന്നില്‍ നില്‍ക്കുന്നു. ഈശ്വരാ ഞാന്‍ കാരണം ഇത് തെറ്റിയാല്‍ എന്നൊക്കെ ആലോചിച്ച് ടെന്‍ഷനടിച്ചിരിക്കുമ്പോഴാണ് അദ്ദേഹം എന്നെ അടുത്തുവിളിച്ചത്.


Dont Miss ടിപ്പു സുല്‍ത്താനെ അപമാനിച്ച കേസില്‍ യുവാക്കള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രാഹക്കുറ്റം മധ്യപ്രദേശ് പൊലീസ് പിന്‍വലിച്ചു


‘ ഇത് ഓരോ പാരഗ്രാഫായിട്ട് വായിക്കുക. എന്താണ് പറയുന്നതെന്ന് മനസിലാക്കുക. നമ്മള്‍ സ്‌കൂളിലൊക്കെ കവിത പഠിക്കില്ലേ അതുപോലെ” ആ ഉപദേശം വലിയ സഹായമായി. പിന്നെയത് ശീലമായി- ലെന പറയുന്നു.

മുന്‍പ് എന്റെ ശബ്ദം പാറപ്പുറത്ത് ചിരട്ടയിട്ട് ഉരയ്ക്കുന്നതുപോലെയാണെന്നാണ് പലരും പറഞ്ഞിരുന്നത്. എന്നാല്‍ ട്രാഫിക് കഴിഞ്ഞതോടെ പലര്‍ക്കും എന്റെ ശബ്ദം സെക്‌സിയാണെന്നും വ്യത്യസ്തമാണെന്നുമൊക്കെ അഭിപ്രായമുണ്ടായി- വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ ലെന പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അവനോടൊപ്പമോ അവള്‍ക്കൊപ്പമോ എന്ന ചോദ്യത്തിന് തനിക്ക് മതവും പൊളിറ്റിക്‌സും ഇല്ലെന്നും അതുപോലെ തന്നെ മിക്ക കാര്യത്തിലും അഭിപ്രായവും ഇല്ലെന്നായിരുന്നു ലെനയുടെ മറുപടി. ലോകത്തുള്ള കോടാനുകോടി ആള്‍ക്കാരെല്ലാം ഇതില്‍ അഭിപ്രായം പറയുന്നുണ്ട്. എന്തിനാണ് തന്റെ കൂടി അഭിപ്രായം ഇതില്‍ തിരുകിക്കയറ്റുന്നത് എന്നായിരുന്നു ലെനയുടെ ചോദ്യം.

Advertisement