ഒരു ആര്‍ടിസ്റ്റിന് പറഞ്ഞിട്ടുള്ളതല്ല ഈ കോഴ്സിന്റെ പ്രാക്ടീസ് എന്ന് മനസിലായപ്പോഴാണ് തിരിച്ച് സിനിമയിലേക്ക് വന്നത്; പഠനത്തെപറ്റി ലെന
Entertainment news
ഒരു ആര്‍ടിസ്റ്റിന് പറഞ്ഞിട്ടുള്ളതല്ല ഈ കോഴ്സിന്റെ പ്രാക്ടീസ് എന്ന് മനസിലായപ്പോഴാണ് തിരിച്ച് സിനിമയിലേക്ക് വന്നത്; പഠനത്തെപറ്റി ലെന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th April 2022, 10:53 pm

മലയാളികളുടെ ഇഷ്ടതാരങ്ങളിലൊരാളാണ് ലെന. ശക്തമായ നിരവധി ക്യാരക്ടര്‍ റോളുകളിലൂടെ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

തന്റെ പഠനത്തെക്കുറിച്ചും അതില്‍ പ്രാക്ടീസ് തുടരാതിരുന്നതിനക്കുറിച്ചും സംസാരിക്കുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ലെന. ക്ലിനിക്കല്‍ സൈക്കോളജി പഠിച്ചിട്ടുള്ള ലെന, അത് പഠിക്കാനെടുത്ത തീരുമാനം ഏറ്റവും മികച്ചതായിരുന്നെന്നും പറയുന്നു.

”ക്ലിനിക്കല്‍ സൈക്കോളജി പഠിച്ചത് എന്റെ ലൈഫിലെ ഏറ്റവും നല്ല തീരുമാനമാണെന്ന് തോന്നുന്നു. കാരണം, ഞാന്‍ വേറെ ഏത് സബ്ജക്ട് ആണ് പഠിച്ചിരുന്നതെങ്കിലും ഇപ്പോള്‍ ചെയ്യുന്ന പ്രൊഫഷനുമായി ഒരു ബന്ധവും ഉണ്ടാവില്ലായിരുന്നു.

മാക്‌സോ, കെമിസ്ട്രിയോ, എഞ്ചിനീയറിങ്ങോ എന്തെടുത്താലും സിനിമയുമായി ഒരു ബന്ധവുമില്ലാതെ ആയിപ്പോയേനെ. ക്ലിനിക്കല്‍ സൈക്കോളജി നമ്മുടെ ലൈഫിലെ എല്ലാ ഏരിയയിലും ഒരു ആഡ് ഓണ്‍ ആണ്.

നമുക്ക് ഒരുപാട് അറിവ് കിട്ടും. നമ്മുടെ കാഴ്ചപ്പാടിനെ ഭയങ്കരമായി സ്വാധീനിക്കും. അഭിനയത്തിലായാലും സ്‌ക്രിപ്റ്റ് എഴുതുന്നതിലായാലും വെറുതെ ആളുകളുമായി ഇടപെഴകുന്നതിലായാലും എല്ലാത്തിലും ഇത് ഉപകാരപ്പെടും.

ക്ലിനിക്കല്‍ സൈക്കോളജി പ്രാക്ടീസ് ചെയ്യാത്തത് എന്റെ സ്വന്തം മെന്റല്‍ ഹെല്‍ത്തിന്റെ ആവശ്യത്തിന് വേണ്ടിയാണ്.

ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന സമയത്താണ് ഞാന്‍ ഒരു ആര്‍ടിസ്റ്റാണെന്ന് മനസിലാക്കിയത്. ഒരു ആര്‍ടിസ്റ്റിന് പറഞ്ഞിട്ടുള്ളതല്ല ക്ലിനിക്കല്‍ സൈക്കോളജി പ്രാക്ടീസ് എന്ന് വ്യക്തമായപ്പോഴാണ് തിരിച്ച് സിനിമയിലേക്ക് വന്നത്,” ലെന പറഞ്ഞു.

അമല്‍ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ഭീഷ്മ പര്‍വ്വമാണ് ലെനയുടെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച മൈക്കിളപ്പന്റെ സഹോദരിയായാണ് ലെന എത്തിയത്.

Content Highlight: Actress Lena about her clinical psychology study