അന്ന് ഷൂട്ടിനിടയില്‍ എന്നെ ആട്ടിപ്പുറത്താക്കി, അതൊക്കെ ഞങ്ങള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്: ലെന
Entertainment news
അന്ന് ഷൂട്ടിനിടയില്‍ എന്നെ ആട്ടിപ്പുറത്താക്കി, അതൊക്കെ ഞങ്ങള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്: ലെന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th February 2023, 11:24 am

‘ആര്‍ട്ടിക്കിള്‍ 21 എന്ന സിനിമയുടെ ഷൂട്ടിനിടയിലുണ്ടായ ചില രസകരമായ സംഭവങ്ങളെ കുറിച്ച് പറയുകയാണ് നടി ലെന. ഭയങ്കരമായ മോക്കപ്പോടെയാണ് സിനിമിയില്‍ അഭിനിച്ചിരിക്കുന്നതെന്നും തന്നെ ആര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും ലെന പറഞ്ഞു.

കൊച്ചിയില്‍ ഷൂട്ട് നടക്കുമ്പോള്‍ ഒരു കടയില്‍ നിന്നും ആട്ടി പുറത്താക്കിയെന്നും ലെന പറഞ്ഞു. സിനിമയില്‍ താന്‍ ആക്രിപെറുക്കുന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും സിനിമ ഇറങ്ങാന്‍ വേണ്ടി താന്‍ കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞാന്‍ ഭയങ്കരമായി എഞ്ചോയ് ചെയ്ത് അഭിനയിച്ച സിനിമയാണ് ‘എന്നാലും ന്റെളിയാ’. അതുകൊണ്ട് തന്നെ ആ സിനിമയിലെ സുലു എന്ന കഥാപാത്രം എന്റെ ഫേവെറൈറ്റാണ്. അതുപോലെ തന്നെയാണ് വനിത സിനിമയിലെ വനിത എന്ന കഥാപാത്രവും. എനിക്ക് അറിയാത്ത ഒരു മേഖലയില്‍ ഒരു മേക്കപ്പ് പോലുമില്ലാതെ ഞാന്‍ പെര്‍ഫോം ചെയ്ത സിനിമയാണത്.

അങ്ങനെ ആദ്യമായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. മേക്കപ്പ് തൊട്ടിട്ടുപോലുമില്ല. ആ കഥാപാത്രത്തിന് മേക്കപ്പിന്റെ ആവശ്യമൊന്നുമില്ല. അതുകൊണ്ട് തന്നെ നമുക്ക് മേക്കപ്പ് ഇടാന്‍ കഴിയില്ല. അത് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് ഉറപ്പായും മനസിലാകും. അത്രയും റിയലിസ്റ്റിക്കാണ്.

എന്നാല്‍ ഞാന്‍ ഒരുപാട് മേക്കപ്പിട്ട് അഭിനയിച്ച സിനിമയാണ് ആര്‍ട്ടിക്കള്‍ 21. ഞാന്‍ ഇപ്പോല്‍ ആ സിനിമയുടെ റിലീസിന് വേണ്ടി വെയിറ്റ് ചെയ്യുകയാണ്. ആക്രി പെറുക്കുന്ന ഒരു കഥാപാത്രത്തെയാണ് ആ സിനിമയില്‍ ഞാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ശരിക്കും ഭയങ്കര വ്യത്യസ്തമായൊരു മേക്കോവറാണത്.

ആ സിനിമയുടെ ഒരു ഭാഗം കൊച്ചി ബ്രോഡ് വേയിലാണ് ഞങ്ങള്‍ ഷൂട്ട് ചെയ്തത്. വളരെ ഫ്രിയായിട്ടാണ് ഷൂട്ട് ചെയ്തത്. കാരണം ആരും ഒന്ന് തിരിഞ്ഞ് നോക്കുക പോലും ചെയ്തിരുന്നില്ല. ശരിക്കും പറഞ്ഞാല്‍ ഒരു കടയില്‍ നിന്നും ഞങ്ങളെ ആട്ടിപുറത്താക്കി. അതൊക്കെ ഞങ്ങള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. ക്യാമറ ഹിഡനായിരുന്നു. പിന്നെ എന്നെ തിരിച്ചറിയാനും പറ്റില്ലല്ലോ,’ ലെന പറഞ്ഞു.

CONTENT HIGHLIGHT: ACTRESS LENA ABOUT ARTICLE 21 MOVIE LOCATION