നേര്‍ത്ത വസ്ത്രം ധരിക്കാന്‍ തന്നു; അടിവസ്ത്രം ധരിക്കാതെ ഫോട്ടോ ഷൂട്ടിന് നിര്‍ബന്ധിച്ചു; പഹലജ് നിഹ്ലാനിക്കെതിരെ ഗുരുതര ആരോപണവുമായി കങ്കണ
MeToo
നേര്‍ത്ത വസ്ത്രം ധരിക്കാന്‍ തന്നു; അടിവസ്ത്രം ധരിക്കാതെ ഫോട്ടോ ഷൂട്ടിന് നിര്‍ബന്ധിച്ചു; പഹലജ് നിഹ്ലാനിക്കെതിരെ ഗുരുതര ആരോപണവുമായി കങ്കണ
ന്യൂസ് ഡെസ്‌ക്
Thursday, 28th March 2019, 9:33 pm

സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹ്ലാനിക്കെതിരെ ആരോപണങ്ങളുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. സിനിമയുടെ ചിത്രീകരണത്തിനിടെ അടിവസ്ത്രം ധരിക്കാതെ ഫോട്ടോയ്ക്ക പോസ് ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം.

പഹലജ് സംവിധാനം ചെയ്ത ഐ.ലവ്.യു ബോസ് എന്ന ചിത്രത്തിനിടെയായിരുന്നു സംഭവമെന്ന് താരം പറഞ്ഞു. തുടക്കകാലത്ത് താന്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ തുറന്നുപറയുകയായിരുന്നു കങ്കണ.

ആദ്യ കാലത്ത് സിനിമയില്‍ സഹായം വാഗ്ദാനം ചെയ്തവരും മാര്‍ഗനിര്‍ദ്ദേശം നല്‍കിയവരും ധാരാളം ഉണ്ടായിരുന്നു. പക്ഷേ വീട്ടുതടങ്കലിലായ പോലെ ആയിരുന്നു ഇക്കാലത്ത് ഞാന്‍. അന്ന് ഐ ലവ് യു ബോസ് എന്ന ചിത്രത്തില്‍ പഹലജ് ഒരു വേഷം ഓഫര്‍ ചെയ്തിരുന്നു. അതിന് മുന്നോടിയായി ഒരു ഫോട്ടോ ഷൂട്ടും ഉണ്ടായിരുന്നു. താരം പറഞ്ഞു.

Also Read  സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആര്‍പ്പുവിളിയും വാങ്ങി കൊടുക്കുന്നു; മോഹന്‍ലാലിന്റെ ലൂസിഫറിന് എതിരെ ക്രിസ്ത്യന്‍ സംഘടന

ഫോട്ടോ ഷൂട്ടിനായി അണിയറപ്രവര്‍ത്തകര്‍ തനിക്കൊരു സുതാര്യമായ വസ്ത്രം തന്നു. അടിവസ്ത്രമൊന്നും ഉണ്ടായിരുന്നില്ല. വസ്ത്രം ധരിച്ച് കാല് കാണിച്ച് ഇരുട്ടില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്നു ഞാന്‍ ചെയ്യേണ്ടത് എന്നും കങ്കണ പറഞ്ഞു.

“”മധ്യവയസ്‌കനായ ബോസിനെ പ്രണയിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയായിരുന്നു അത്. ഒരുതരം സോഫ്റ്റ് പോണ്‍ കഥാപാത്രം. ആ വേഷം ചെയ്യാനാകില്ല എന്ന് മനസിലായപ്പോള്‍ . ഷൂട്ടിനിടെ നമ്പര്‍ മാറ്റി അവിടെനിന്ന് രക്ഷപെടുകയായിരുന്നു. കങ്കണ പറഞ്ഞു.

കങ്കണയുടെ വെളിപ്പെടുത്തല്‍ ബോളിവുഡിലാകെ ചര്‍ച്ച വിഷയമായിരിക്കുകയാണിപ്പോള്‍. നേരത്തെ നടന്‍ ഹൃത്വിക് റോഷന് എതിരെയും താരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
DoolNews Video