ചിഞ്ചു നായര്‍ എന്ന വന്മരം വീണു, പകരമാര്? ട്രോളുകളില്‍ നിറഞ്ഞ് കോഫീമേനോന്‍
Entertainment
ചിഞ്ചു നായര്‍ എന്ന വന്മരം വീണു, പകരമാര്? ട്രോളുകളില്‍ നിറഞ്ഞ് കോഫീമേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd April 2024, 5:01 pm

തമിഴ് സിനിമകളിലൂടെ പ്രശസ്തയായ താരമാണ് ഐശ്വര്യ മേനോന്‍. 2018ല്‍ റിലീസായ സ്പൂഫ് ചിത്രം തമിഴ് പടം 2ലെ നായിക വേഷത്തിലൂടെയാണ് താരം ശ്രദ്ധേയയായത്. എന്നാല്‍ കഴിഞ്ഞ ദിവസം താരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലിട്ട പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

തന്റെ വളര്‍ത്തുനായയോടൊപ്പമുള്ള ഫോട്ടോയ്ക്ക് താരം നല്‍കിയ ക്യാപ്ഷനാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. കോഫീ മേനോന്‍ എന്നാണ് ഐശ്വര്യ തന്റെ വളര്‍ത്തുനായക്ക് പേരിട്ടിരിക്കുന്നത്. എന്റെ ബേബി ഗേള്‍ ‘കോഫീ മേനോനെ’ ലാളിക്കുന്നതാണ് എന്റെ തെറാപ്പി എന്നാണ് താരം ക്യാപ്ഷനിട്ടത്.

പോസ്റ്റിന് താഴെ പരിഹാസവുമായി നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ‘ഉന്നത കുലജാതയായ പട്ടി’, കോഫിയും മേനോനും എങ്ങനെ ചേരും എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് കമന്റ് ബോക്‌സില്‍. സോഷ്യല്‍ മീഡിയകളിലും ഇതിനെക്കുറിച്ചുള്ള ട്രോളുകള്‍ നിരവധിയുണ്ട്.

‘നായ എന്ന് മാത്രമേയുള്ളോ? നായര്‍ ആണോ?’ ഏത് തറവാട്ടിലെ നായയാ?, കോഫി എന്ന ക്രിസ്ത്യന്‍ പേരിനൊപ്പം മേനോന്‍ എന്ന് ചേര്‍ത്തത് മോശമായി എന്നിങ്ങനെ നിരവധി ട്രോളുകളാണ് വരുന്നത്. എന്നാല്‍ കമന്റുകളോടോ ട്രോളുകളോടോ താരം പ്രതികരിച്ചിട്ടില്ല.

Content Highlight: Actress Iswarya Menon’s Instagram post viral in troll pages