ലുലുമാളിലൂടെ പര്‍ദ്ദയിട്ട് നടക്കുമ്പോള്‍ ഒരാള്‍ വന്ന് അസലാമു അലൈക്കും എന്ന് പറഞ്ഞു, പെട്ടെന്നുള്ള എന്റെ മറുപടി അതായിരുന്നു; രസകരമായ അനുഭവം പങ്കുവെച്ച് ഹണി റോസ്
Malayalam Cinema
ലുലുമാളിലൂടെ പര്‍ദ്ദയിട്ട് നടക്കുമ്പോള്‍ ഒരാള്‍ വന്ന് അസലാമു അലൈക്കും എന്ന് പറഞ്ഞു, പെട്ടെന്നുള്ള എന്റെ മറുപടി അതായിരുന്നു; രസകരമായ അനുഭവം പങ്കുവെച്ച് ഹണി റോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th September 2021, 1:19 pm

എല്ലാവരേയും പോലെ പൊതുയിടങ്ങളില്‍ വളരെ കൂളായി ഇറങ്ങിനടക്കാന്‍ കഴിയുന്നവരല്ല സിനിമാ താരങ്ങള്‍. പുറത്തിറങ്ങുമ്പോള്‍ തന്നെ സ്‌നേഹം പ്രകടിപ്പിക്കാനും സെല്‍ഫിയെടുക്കാനുമായി ആരാധകര്‍ ചുറ്റും കൂടും.

അതുകൊണ്ട് തന്നെ പല താരങ്ങളും കഴിവതും ആളുകള്‍ കൂടുന്നിടത്തുനിന്നും പരാമധി ഒഴിഞ്ഞുനില്‍ക്കാനാണ് ശ്രമിക്കാറ്. ചിലരാവട്ടെ തൊപ്പിവെച്ചും സണ്‍ ഗ്ലാസ് ധരിച്ചുമൊക്കെ തങ്ങളുടെ ഗെറ്റപ്പ് മറ്റുള്ളവരില്‍ നിന്ന് മറയ്ക്കാനും ശ്രമിക്കും.

അത്തരത്തില്‍ ആരാധകരുടെ കണ്ണുവെട്ടിച്ചുകൊണ്ട് പര്‍ദ്ദയിട്ട് ലുലു മാളില്‍ കറങ്ങിയപ്പോഴുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് നടി ഹണി റോസ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പര്‍ദ്ദയിട്ട് ആദ്യമായി പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവം താരം പങ്കുവെച്ചത്.

‘ഞാന്‍ ലുലുവില്‍ സ്ഥിരം കറങ്ങുന്ന ആളാണ്. ഷോപ്പിങ് ഭയങ്കര ഇഷ്ടമാണ്. പര്‍ദ്ദയൊക്കെ ഇട്ടാണ് ഞാന്‍ പോകാറ്. അങ്ങനെ ആദ്യമായിട്ട് ഞാന്‍ ലുലുവില്‍ പര്‍ദ്ദയിട്ട് നടക്കുകയാണ്. അച്ഛനും അമ്മയും വേറെ എവിടെയോ ഷോപ്പ് ചെയ്യുന്നു. ഞാനിപ്പോള്‍ വരാമെന്ന് പറഞ്ഞ് ഇങ്ങനെ നടക്കുകയാണ്.

പര്‍ദ്ദയിട്ട് നടക്കുമ്പോള്‍ ഒരു ഒതുക്കം വേണം. നമ്മള്‍ പിന്നെ അങ്ങനെയല്ല. ആരും നമ്മളെ ശ്രദ്ധിക്കൊന്നുമില്ല. നമുക്ക് എല്ലാവരേയും നോക്കി നടക്കുകയും ചെയ്യാം. അങ്ങനെയിരിക്കുമ്പോള്‍ ഒരു മനുഷ്യന്‍ അടുത്ത് വന്നിട്ട് അസ്സലാമു അലൈക്കും എന്ന് പറഞ്ഞു. തിരിച്ച് എന്തുപറയുമെന്നറിയാതെ ഞെട്ടിയ ഞാന്‍ കൈകൂപ്പി താങ്ക് യൂ എന്ന് തിരിച്ചുപറഞ്ഞു. പിന്നെ എങ്ങനെയോ അവിടെ നിന്നും ഓടി!!

ഇങ്ങനെ ആരെങ്കിലും അടുത്ത് വന്ന് പറയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തിരിച്ച് എന്താണ് പറയേണ്ടതെന്നും പെട്ടെന്ന് കിട്ടിയില്ല. ഇപ്പോള്‍ ആ കാര്യമൊക്കെ മനസിലായി, ചിരിച്ചുകൊണ്ട് ഹണി റോസ് പറയുന്നു.

ഹണി റോസ് ഒരു കോസ്റ്റിയൂം ഇട്ടുകഴിഞ്ഞാല്‍ അത് ട്രെന്റിങ് ആണല്ലോ എന്താണ് അതിന്റെ രഹസ്യം എന്ന ചോദ്യത്തിന് തനിക്ക് കോസ്റ്റിയൂമുകള്‍ ഭയങ്കര ഇഷ്ടമാണെന്നും അതിന് വേണ്ടിയാണ് താന്‍ തന്റെ പൈസയും സമയവുമൊക്കെ ചിലവഴിക്കുന്നത് എന്നുമായിരുന്നു താരം പറഞ്ഞത്.

എല്ലാം പൈസ കൊടുത്ത് തന്നെ വാങ്ങുന്നതാണെന്നും മറ്റുള്ളവര്‍ അത് നോട്ടീസ് ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ഒരു കടയില്‍ ചെന്നാല്‍ ആ കടയിലുള്ള സാധനം മുഴുവന്‍ എടുത്ത് നോക്കും. ചിലപ്പോള്‍ ഒരെണ്ണമായിരിക്കും എടുക്കുക. ചിലപ്പോള്‍ എടുത്തില്ലെന്നും വരും. പക്ഷേ അതൊന്നും കുഴപ്പമില്ല. ആക്‌സസറീസൊന്നും എനിക്ക് ഇഷ്ടമല്ല. പക്ഷേ കോസ്റ്റിയൂമിനോട് ഭയങ്കര ഭ്രാന്താണ്.

മാക്‌സിമം ഹാപ്പിയായിരിക്കുക, നല്ല ഭക്ഷണം കഴിക്കുക, ഹെല്‍ത്തിയായിട്ട് ഇരിക്കുക, നന്നായി വെള്ളം കുടിക്കുക ഇതൊക്കെയാണ് എന്റെ ഹെല്‍ത്ത് ടിപ്പ്. നമ്മുടെ മനസിന് സന്തോഷവും സമാധാനവുമുണ്ടെങ്കില്‍ അത് നമ്മുടെ മുഖത്ത് പ്രതിഫലിക്കും.

യാത്രകള്‍ ഇഷ്ടമാണോ എന്ന ചോദ്യത്തിന് എപ്പോഴും ചെറിയ ചെറിയ യാത്രകളില്‍ തന്നെയാണല്ലോ എന്നും എന്നാല്‍ പുറത്തങ്ങനെ ഷോകള്‍ ചെയ്യാനൊന്നും പോകാറില്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി.

പുറത്തുള്ള ഷോകളൊക്കെ പരമാവധി ഒഴിവാക്കാറാണ് ചെയ്യുക. യാത്ര ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട് എന്നാല്‍ അവസരം വന്നാല്‍ ഇപ്പോള്‍ വേണ്ട പിന്നെയാവട്ടെ എന്ന് കരുതും, താരം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Actress Honey Ross Share a Funny Experiance in Lulu Mall