അമ്മയ്ക്ക് എവിടെ നിന്നാണ് ഈ ചിത്രങ്ങളൊക്കെ കിട്ടുന്നതെന്ന് എനിക്ക് ഒരു പിടിയുമില്ല; നസ്രിയക്കൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ച് എസ്തര്‍ അനില്‍
Entertainment
അമ്മയ്ക്ക് എവിടെ നിന്നാണ് ഈ ചിത്രങ്ങളൊക്കെ കിട്ടുന്നതെന്ന് എനിക്ക് ഒരു പിടിയുമില്ല; നസ്രിയക്കൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ച് എസ്തര്‍ അനില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th July 2021, 12:23 pm

മലയാളത്തിലെ യുവനടിമാരിലൊരാളായ എസ്തര്‍ അനില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്നയാളാണ്. സിനിമാവിശേഷങ്ങളും വ്യക്തിപരമായ സന്തോഷങ്ങളുമൊക്കെ എസ്തര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് എസ്തര്‍ കൂടുതലായും ആരാധകരുമായി സംവദിക്കാറുള്ളത്. നടി പങ്കുവെക്കാറുള്ള ഫോട്ടോകള്‍ക്കൊപ്പം അവയ്ക്ക് നല്‍കുന്ന ക്യാപ്ഷനുകളും ശ്രദ്ധ നേടാറുണ്ട്.

കഴിഞ്ഞ ദിവസം നടി നസ്രിയക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം എസ്തര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സ്റ്റോറിയായിട്ടായിരുന്നു ഈ പഴയ ഫോട്ടോ നടി പങ്കുവെച്ചത്.

എസ്തറും സഹോദരങ്ങളും നസ്രിയക്കൊപ്പം ഇരിക്കുന്നതാണ് ചിത്രം. നസ്രിയയും കുടുംബവും വയനാട്ടിലെ തങ്ങളുടെ വീട്ടിലേക്ക് വന്നപ്പോള്‍ എടുത്ത ഫോട്ടോയാണിതെന്നാണ് കരുതുന്നതെന്ന് എസ്തര്‍ സ്‌റ്റോറിയില്‍ പറഞ്ഞു.

നസ്രിയയുടെ അച്ഛനും അമ്മയും സഹോദരനുമെല്ലാം വന്നിരുന്നുവെന്നും എസ്തര്‍ പറഞ്ഞു. എസ്തര്‍ പങ്കുവെച്ച ചിത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ നിരവധി പേരാണ് പങ്കുവെച്ചത്.

ഈ ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ നസ്രിയയും പങ്കുവെച്ചു. എന്തായാലും നമ്മള്‍ എല്ലാവരും കാണാന്‍ നല്ല ഗംഭീരമായിരിക്കുന്നുവെന്നാണ് നസ്രിയ പറഞ്ഞത്. ചിരിക്കുന്ന ഇമോജിയും കരയുന്ന ഇമോജിയും ഒപ്പം ചേര്‍ത്തുകൊണ്ടായിരുന്നു നസ്രിയയുടെ ഈ ക്യാപ്ഷന്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Esther Anil shares a childhood pic with Nazriya, Nazriya gives funny reply