കാമുകിക്ക് വൈനും കൊണ്ടുവരുന്ന ആദ്യ കാമുകനാണ്; ലോക്ഡൗണ്‍ സമയത്താണ് തുറന്നു പറഞ്ഞത്: ദുര്‍ഗ്ഗ കൃഷ്ണ
Entertainment news
കാമുകിക്ക് വൈനും കൊണ്ടുവരുന്ന ആദ്യ കാമുകനാണ്; ലോക്ഡൗണ്‍ സമയത്താണ് തുറന്നു പറഞ്ഞത്: ദുര്‍ഗ്ഗ കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th March 2023, 1:33 pm

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ദുര്‍ഗ്ഗ കൃഷ്ണ. തന്റെ പ്രണയകഥ പറയുകയാണ് ദുര്‍ഗ്ഗ. പാര്‍ട്ണറായ അര്‍ജുനും താനും ആദ്യം സുഹൃത്തുക്കളായിരുന്നുവെന്നും പിന്നീടാണ് പ്രണയത്തിലായതെന്നും താരം പറഞ്ഞു. ലോക്ഡൗണിന്റെ സമയത്താണ് പ്രണയത്തെക്കുറിച്ച് വീട്ടുകാരോട് തുറന്നു പറഞ്ഞതെന്നും ദുര്‍ഗ്ഗ പറഞ്ഞു.

പരസ്പരം കാണാതെ കുറേ മാസങ്ങള്‍ ഇരിക്കേണ്ടി വന്നപ്പോഴാണ് അദ്ദേഹം പെട്ടെന്ന് തന്റെ വീട്ടിലേക്ക് വന്നതെന്നും ദുര്‍ഗ്ഗ പറഞ്ഞു. അമൃത ടീവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുര്‍ഗ്ഗ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാനും ഉണ്ണി ഏട്ടനും ആദ്യം സുഹൃത്തുക്കളായിരുന്നു. അങ്ങനെയാണ് ഞാന്‍ ബ്രോയ് എന്ന് വിളിക്കാന്‍ തുടങ്ങിയത്. ലോക്ക് ഡൗണിന്റെ സമയത്താണ് ഞങ്ങള്‍ വലിയ ഗ്യാപ്പില്‍ കാണാതിരിക്കുന്നത്.

ഉണ്ണി ഏട്ടന്‍ അദ്ദേഹത്തിന്റെ വീട്ടിലും ഞാന്‍ എന്റെ വീട്ടിലുമാണ്. കൊച്ചിയില്‍ ആയിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് പരസ്പരം കാണാന്‍ പറ്റും. ലോക്ഡൗണ്‍ സമയത്ത് ഞാന്‍ ഭയങ്കര പബ്ജി അഡിക്റ്റായിരുന്നു.

ഞാന്‍ പബ്ജി കളിക്കുന്നതിന്റെ ഇടയില്‍ ഉണ്ണി ഏട്ടന്റെ കോള്‍ വന്നു. താഴെ ആമസോണില്‍ ഒരു സാധനം ഞാന്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. അത് പോയിട്ട് എടുക്കാന്‍ പറഞ്ഞു.

ഞാന്‍ ചെന്നപ്പോള്‍ കാണുന്നത് ഉണ്ണി ഏട്ടനെയാണ്. എനിക്ക് വേണ്ടി വൈനും കൊണ്ട് വന്നതാണ്. കാമുകിക്ക് വൈനും കൊണ്ടുവരുന്ന ആദ്യ കാമുകനാണ്. അതിന് ശേഷമാണ് റിലേഷന്‍ഷിപ്പ് എല്ലാവരോടും പറഞ്ഞത്. അന്ന് എന്റെ ബ്രദര്‍ എടുത്ത ഫോട്ടോയാണ് ഞാന്‍ ഇന്‍സ്റ്റയില്‍ ഇട്ടത്.,” ദുര്‍ഗ്ഗ പറഞ്ഞു.

content highlight: actress durga krishna about her relationship