എഡിറ്റര്‍
എഡിറ്റര്‍
‘സിനിമയില്‍ തനിക്ക് ശത്രുക്കളുണ്ട്; പിന്തുണച്ചവര്‍ക്ക് നന്ദി’; മനസ് തുറന്ന് ഭാവന
എഡിറ്റര്‍
Wednesday 29th March 2017 11:50pm

കോഴിക്കോട്: ‘ഹണീബി 2 സെലിബ്രേന്‍സ്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിജയത്തിളക്കത്തില്‍ നില്‍ക്കുന്ന പ്രമുഖ ചലച്ചിത്ര നടി ഭാവന തനിക്ക് സിനിമയില്‍ ശത്രുക്കളുണ്ടെന്ന് വെളിപ്പെടുത്തി. ജീവിതത്തില്‍ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ പിന്തുണച്ചവരും പ്രാര്‍ത്ഥിച്ചവരും ഏറെയാണെന്നും അവര്‍ക്ക് നന്ദി പറയുന്നുവെന്നും ഭാവന പറഞ്ഞു. വിദൂര സ്വപ്‌നത്തില്‍ പോലും കാണാത്ത കാര്യങ്ങളാണ് തന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളതെന്നും നടി പറഞ്ഞു.


Also Read : ‘മുപ്പതു വര്‍ഷത്തിന്റെ മുഴുപ്പൊന്നും കയ്യിലില്ല, പക്ഷേ മുഴുപ്പങ്ങ് കയ്യില്‍ വച്ചാമതി എന്ന് പറയാനുള്ള ഉറപ്പുണ്ട്’; ‘മംഗള’ത്തിന്റെ വാര്‍ത്ത ജനിച്ചത്എങ്ങനെയെന്ന് വിളിച്ച് പറഞ്ഞ് ഹര്‍ഷന്‍


പുതിയ ലക്കം വനിത ദ്വൈവാരികയിലാണ് ഭാവനയുടെ വെളിപ്പെടുത്തല്‍ ഉള്ളത്. വി. ആര്‍ ജ്യോതിഷ് ഭാവനയുമായി നടത്തിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്. തനിക്ക് സിനിമയില്‍ ശത്രുക്കള്‍ ഉണ്ടെന്നുള്ള തുറന്നു പറച്ചിലോടെയാണ് അഭിമുഖം ആരംഭിക്കുന്നത്. കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി വിജയം വരെ പോരാടുമെന്നും ഭാവന പറഞ്ഞു.

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത് ഭാവന നായികയായി എത്തിയ ‘ഹണീബി 2 സെലിബ്രേഷന്‍സ്’ എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഏപ്രിലില്‍ പുറത്തിറങ്ങാനുള്ള അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രമാണ് അടുത്തത്. ഇതിനു പുറമേ പൃഥ്വിരാജ് നായകനായി എത്തുന്ന ആദം, ചാര്‍ലിയുടെ കന്നഡ പതിപ്പ് എന്നീ ചിത്രങ്ങളിലും ഭാവന അഭിനയിക്കുന്നുണ്ട്. കന്നഡ നിര്‍മ്മാതാവായ നവീനുമായി ഭാവനയുടെ വിവാഹ നിശ്ചയം നടന്നത് അടുത്തിടെയാണ്.

Advertisement