നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്‌നമല്ല; സംഘടനാ പ്രശ്‌നമായി ഊതിപ്പെരുപ്പിക്കുന്നത് മാധ്യമങ്ങള്‍- ടൊവീനോ തോമസ്
Malayalam Cinema
നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്‌നമല്ല; സംഘടനാ പ്രശ്‌നമായി ഊതിപ്പെരുപ്പിക്കുന്നത് മാധ്യമങ്ങള്‍- ടൊവീനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th August 2018, 8:04 pm

കൊച്ചി: നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്‌നമല്ലെന്ന് നടന്‍ ടൊവീനോ തോമസ്. ഇത് ഒരു കുറ്റകൃത്യമാണെന്നും അതിനെ അത്തരത്തില്‍ തന്നെ കാണണമെന്നും ടൊവിനോ പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയ സംഭവവും പിന്നീട് തിരിച്ചെടുത്തതും നടിമാരുടെ രാജിയും ഒഴിവാക്കേണ്ടതായിരുന്നെന്നും ആലോചിച്ച് തീരുമാനിക്കേണ്ട കാര്യങ്ങളാണ് നടന്നതെന്നും ടൊവീനോ പറഞ്ഞു.

Also Read എന്നേയും ഞങ്ങളുടെ വ്യക്തിജീവിതത്തേയും അവഹേളിക്കരുത്; പാണ്ഡ്യയെ വിവാഹം കഴിക്കുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ഇഷാ ഗുപ്ത

നടിയെ ആക്രമിച്ച കുറ്റം തെളിയിക്കപ്പെടേണ്ടതാണെന്നും കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കപ്പെടുകയും അല്ലെങ്കില്‍ യഥാര്‍ഥ കുറ്റവാളിയെ കണ്ടെത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

കോടതിയാണ് അന്തിമ തീര്‍പ്പ് കല്‍പ്പിക്കേണ്ടതെന്നും നടിയെ ആക്രമിച്ച സംഭവത്തെ സംഘടനാ പ്രശ്‌നങ്ങളായി ഊതിപെരുപ്പിക്കുന്നത് മാധ്യമങ്ങളാണെന്നും ടൊവീനോ പറഞ്ഞു.