എഡിറ്റര്‍
എഡിറ്റര്‍
നടിയെ ആക്രമിച്ചത് ദിലീപിന്റെ ക്വട്ടേഷനെന്ന് രഹസ്യമൊഴി
എഡിറ്റര്‍
Thursday 5th October 2017 8:52am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കെന്ന് മൊഴി. ഏഴാം പ്രതി ചാര്‍ളിയാണ് ദിലീപിനെതിരെ മൊഴി നല്‍കിയത്.

നടിയെ ആക്രമിച്ച സംഭവം ദിലീപിന്റെ ക്വട്ടേഷനാണെന്ന് സുനില്‍ പറഞ്ഞുവെന്നാണ് രഹസ്യമൊഴി. അതേസമയം ദിലീപ് ജാമ്യത്തിലിറങ്ങിയതിനെ തുടര്‍ന്ന് എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു.


Also Read: കൃഷി നശിപ്പിച്ച് മോദിക്ക് ഹെലിപാഡ് നിര്‍മിക്കുന്നതിനെതിരെ ഗുജറാത്തില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം


ബുധനാഴ്ച രാത്രി ആലുവ പോലീസ് ക്ലബ്ബിലായിരുന്നു യോഗം. ഗൂഢാലോചന കുറ്റം സംബന്ധിച്ച കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു യോഗം. 85 ദിവസത്തെ ജയില്‍ വാസത്തിനുശേഷം ചൊവ്വാഴ്ചയാണ് ദിലീപ് ജാമ്യത്തിലിറങ്ങിയത്.

കര്‍ശന ഉപാധികളോടയാണ് കോടതി ദിലീപിന് ജാമ്യം നല്‍കിയത്. ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ദിലീപിന്റെ തിയേറ്ററായ ഡി-സിനിമാസിനെതിരെ പരാതി നല്‍കിയ വ്യക്തിക്കു നേരെ ആക്രമണമുണ്ടായിരുന്നു.

Advertisement