നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി ; നിര്‍ദ്ദേശം അക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരം
kERALA NEWS
നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി ; നിര്‍ദ്ദേശം അക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരം
ന്യൂസ് ഡെസ്‌ക്
Thursday, 24th January 2019, 5:36 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. അക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരമാണ് കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കാന്‍ തീരുമാനമായത്.

ഇത് സംബന്ധിച്ച് തൃശ്ശൂരോ എറണാകുളത്തോ വനിതാ ജഡ്ജിമാര്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ രജിസ്ട്രാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

നേരത്തെ വിചാരണ എത്രയും പെട്ടന്ന് തീര്‍ക്കണം എന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ പ്രതിയായ ദിലീപ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് മേല്‍ക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചതാണ്   വിചാരണ വൈകാന്‍ കാരണമായത്.

Also Read  കോണ്‍ഗ്രസില്‍ എത്ര സ്ത്രീ പ്രവര്‍ത്തകരുണ്ട്, അവരൊന്നും ആക്ടിവിസ്റ്റുകളല്ലേ: കെ. സുധാകരനെതിരെ കെ. അജിത

അതേസമയം നടിയെ ആക്രമിച്ച കേസില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച കൂടി സമയം നല്‍കണമെന്ന് ദിലീപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കേസ് നാളെ പരിഗണിക്കാന്‍ ഇരിക്കെയാണ് ഒരാഴ്ച കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പറയുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയിരുന്നത്. ഇത് നല്‍കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു. ഇതില്‍ മറുപടി നല്‍കുന്നതിനാണ് സമയം അനുവദിക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.
DoolNews Video