എഡിറ്റര്‍
എഡിറ്റര്‍
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ഇന്ന്, മഞ്ജുവാര്യര്‍ പ്രധാനസാക്ഷി
എഡിറ്റര്‍
Wednesday 22nd November 2017 10:27am

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. കേസില്‍ മഞ്ജു വാര്യര്‍ പ്രധാനസാക്ഷിയാകും. ഇന്ന് ഉച്ചയോടെ 12 മണിയ്ക്ക് അങ്കമാലി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.

കേസില്‍ ആകെ 11 പ്രതികളാണുള്ളത്. ദിലീപ് എട്ടാം പ്രതിയാണ്. ജയിലില്‍ നിന്നും സുനിക്ക് കത്തെഴുതി നല്‍കിയ വിപിന്‍ ലാലിനെയും എ.ആര്‍ ക്യാമ്പിലെ പോലീസുകാരനെയും മാപ്പു സാക്ഷികളാക്കി.

ആക്രമണക്കേസിലെ കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചതിനാല്‍ അനുബന്ധ കുറ്റപത്രമായാണ് അടുത്തത് നല്‍കുന്നത്. സിനിമാ മേഖലയില്‍ നിന്ന് 50 ഓളം സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 650 പേജുള്ള കുറ്റപത്രത്തില്‍ 355 സാക്ഷികളാണുള്ളത്.

നേരത്തെ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി നല്‍കിയിരുന്നു.

ഇക്കഴിഞ്ഞ ജൂലൈ പത്തിനാണ് നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി ദിലീപിനെ അറസ്റ്റ് ചെയ്തത്.

Advertisement