എഡിറ്റര്‍
എഡിറ്റര്‍
ആക്രമിക്കപ്പെട്ട നടിക്ക് സിംപതിയുടെ ആവശ്യമില്ല, കരുത്തയാണവള്‍; പൊലീസിനെ സല്യൂട്ട് ചെയ്യുന്നെന്നും നടി ദീപ്തി സതി
എഡിറ്റര്‍
Saturday 30th September 2017 12:19pm

നീന എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ താരമാണ് ദീപ്തി സതി. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി വേഷമിട്ട പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രമാണ് ദീപ്തിയുടേതായി തിയേറ്ററുകളിലുത്. ദുല്‍ഖറിന്റെ നായികയായ സോലോയുടെ ഷൂട്ടിങ് അണിയറയില്‍ പുരോഗമിക്കുകയാണ്.

മലയാള സിനിമയിലെത്തിപ്പെടാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുമ്പോഴും മലയാളത്തിലെ ഒരു പ്രധാനപ്പെട്ട നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഞെട്ടലിലാണ് താനെന്ന് ദീപ്തി സതി പറയുന്നു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.


Dont Miss പെണ്‍കുട്ടികള്‍ എന്തിനാണ് അവരുടെ അഭിമാനവുമായി തെരുവിലേക്കിറങ്ങുന്നതെന്ന് ബനാറസ് യൂണിവേഴ്‌സിറ്റി വി.സി; പ്രസ്താവനക്കെതിരെ പ്രതിഷേധം


ഒരു സ്ത്രീയെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന സംഭവമാണ് നടന്നത്. ശരീരത്തിനേല്‍ക്കുന്ന പരിക്കുകള്‍ മാറും പക്ഷേ മാനസികമായ ആഘാതം വളരെ വലുതാണ്. നടിക്ക് എല്ലാ പിന്തുണയുമുണ്ട്. സിംപതിയുടെ ആവശ്യം അവര്‍ക്കില്ല. വളരെ കരുത്തുള്ള സ്ത്രീയാണവര്‍. കേരള പൊലീസ് ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്.

അവര്‍ കേസിന്റെ പിന്നാലെ തന്നെയുണ്ടായിരുന്നു. പൊലീസിനെ സല്യൂട്ട് ചെയ്യണം. ആ സംഭവത്തിന് ശേഷം അരക്ഷിതബോധം തോന്നിയിട്ടുണ്ട്. അമ്മയ്ക്കും അച്ഛനും ടെന്‍ഷനുണ്ടായിരുന്നു.

ഒരു നടി മാത്രമാണ് ധൈര്യപൂര്‍വം മുന്നോട്ടുവരികയും കേസുമായി നീങ്ങുകയും ചെയ്തത്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത എത്ര കേസുകളുണ്ടാകും. സ്ത്രീ കൂട്ടായ്മ രൂപപ്പെട്ടതൊക്കെ നല്ല മൂവ്‌മെന്റാണ്. നമ്മള്‍ നീതിക്ക് വേണ്ടി പോരാടും എന്നൊരു വികാരമുണ്ട് ഇപ്പോഴെന്നും ദീപ്തി സതി പറയുന്നു.

എതിര്‍ അഭിപ്രായം പറയുന്നവര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ സമീപകാലത്ത് ആവര്‍ത്തിക്കപ്പെടുന്നുണ്ടല്ലോ ഇതിനെതിരെ പ്രതികരിക്കാന്‍ തോന്നാറില്ലേയെന്ന ചോദ്യത്തിന് നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെന്നും അവിടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നുമായിരുന്നു ദീപ്തിയുടെ പ്രതികരണം.

എന്തിന്റെ പേരിലാണെങ്കിലും ഒരാളെ ശാരീരികമായി ഉപദ്രവിക്കുന്നതും ഇല്ലാതാക്കുന്നതും അംഗീകരിക്കാനാവില്ല. ആര്‍ക്കെങ്കിലും എതിരായി സംസാരിച്ചാല്‍ കൊല്ലുകയല്ലല്ലോ വേണ്ടത് എന്നും ദീപ്തി ചോദിക്കുന്നു.

Advertisement