അതേ സുഹൃത്തേ നിങ്ങളുടെ അമ്മയേയും പെങ്ങളേയും പോലെ തന്നെ; വിമര്‍ശകര്‍ക്ക് മറുപടിയുമായി അഞ്ജു അരവിന്ദ്
Malayalam Cinema
അതേ സുഹൃത്തേ നിങ്ങളുടെ അമ്മയേയും പെങ്ങളേയും പോലെ തന്നെ; വിമര്‍ശകര്‍ക്ക് മറുപടിയുമായി അഞ്ജു അരവിന്ദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th June 2021, 12:08 pm

സോഷ്യല്‍മീഡിയയില്‍ അസഭ്യകമന്റുമായി എത്തിയയാള്‍ക്കു മറുപടിയുമായി നടി അഞ്ജു അരവിന്ദ്. നടിയുടെ യൂട്യൂബ് പേജിലെ വീഡിയോയ്ക്ക് താഴെയായിരുന്നു കമന്റ് വന്നത്. ‘ സൂപ്പര്‍ചരക്ക്, ക്യാഷ് മുടക്കിയാലും നഷ്ടം വരാനില്ല’ എന്നായിരുന്നു ഒരാള്‍ എഴുതിയത്.

തൊട്ടുപിന്നാലെ തന്നെ നടിയുടെ മറുപടിയും എത്തി. ‘ അതേ സുഹൃത്തേ, നിങ്ങളുടെ അമ്മയേയും പെങ്ങളേയും പോലെ സൂപ്പര്‍ ചരക്കു തന്നെയാണു ഞാനും’ എന്നായിരുന്നു അഞ്ജു കുറിച്ചത്.

കഷ്ടം ഓരോരുത്തരുടേയും കാഴ്ചപ്പാട്. എന്തായാലും നല്ല റിപ്ലൈ കൊടുക്കാന്‍ സാധിച്ചു എന്ന് പറഞ്ഞ് ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം നടി പങ്കുവെച്ചിട്ടുണ്ട്.

അഞ്ജുവിന്റെ കമന്റിന് പിന്നാലെ പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. ഇത്തരത്തില്‍ കമന്റിടുന്നവര്‍ക്കുള്ള മറുപടി ഇത് തന്നെയാണെന്നാണു ചിലര്‍ പ്രതികരിച്ചത്.

1995ല്‍ അക്ഷരം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അഞ്ജു അരവിന്ദ് ഇപ്പോള്‍ വെള്ളിത്തിരയില്‍ സജീവമല്ല. നിരവധി സീരിയലുകളിലും അഞ്ജു വേഷമിട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Actress Anju Aravind Replies to obscene comment viral