'ദുല്‍ഖറിനെ കാണണമെന്നല്ലെ പറഞ്ഞത്, ഇത് നിവിനല്ലെ' എന്നും പറഞ്ഞ് അദ്ദേഹത്തിന്റെ മുഖത്ത് അവള്‍ അടിച്ചു, എനിക്ക് ആകെ ടെന്‍ഷനായി: അഞ്ജലി നായര്‍
Entertainment news
'ദുല്‍ഖറിനെ കാണണമെന്നല്ലെ പറഞ്ഞത്, ഇത് നിവിനല്ലെ' എന്നും പറഞ്ഞ് അദ്ദേഹത്തിന്റെ മുഖത്ത് അവള്‍ അടിച്ചു, എനിക്ക് ആകെ ടെന്‍ഷനായി: അഞ്ജലി നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th January 2023, 4:39 pm

നിവിന്‍ പോളിയുടെ മുഖത്ത് തന്റെ മകള്‍ അടിച്ചിട്ടുണ്ടെന്ന് നടി അഞ്ജലി. മിലി എന്ന സിനിമയുടെ സെറ്റില്‍ വെച്ച് മകളെ എടുത്തപ്പോഴായിരുന്നു നിവിന്‍ പോളിയുടെ മുഖത്ത് അടിച്ചതെന്നാണ് അഞ്ജലി പറഞ്ഞത്.

തന്റെ മകള്‍ ദുല്‍ഖറിന്റെ ഫാന്‍ ഗേള്‍ ആണെന്നും ദുല്‍ഖറിനെ കാണിച്ച് കൊടുക്കാന്‍ അല്ലെ പറഞ്ഞതെന്ന് ചോദിച്ചാണ് നിവിനോട് അങ്ങനെ പെരുമാറിയതെന്നും നടി പറഞ്ഞു.

നിവിന്‍ എന്ത് വിചാരിക്കുമെന്ന് ഓര്‍ത്ത് തനിക്ക് ടെന്‍ഷനുണ്ടായിരുന്നുവെന്നും പക്ഷെ അദ്ദേഹത്തിന്റെ മകന്‍ ഇതിലും വികൃതിയുണ്ടെന്ന് നിവിന്‍ പറഞ്ഞുവെന്നും അഞ്ജലി പറഞ്ഞു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മിലിയുടെ ഷൂട്ടിങ്ങ് സമയത്ത് ഞാനും നിവിനും ഒക്കെ ഷൂട്ടിന് വേണ്ടി ഒരു ലിഫ്റ്റില്‍ ഇറങ്ങുകയായിരുന്നു. നിവിന്‍ എന്റെ മകളെ എടുത്തപ്പോള്‍ മോള്‍ നിവിന്റെ മുഖത്ത് ഒറ്റ അടി കൊടുത്തു.

ആ സമയത്ത് ബാഗ്ലൂര്‍ഡേയ്‌സ് കഴിഞ്ഞ് ഇവരെല്ലാം ഒരുമിച്ച് അഭിനയിച്ച് നില്‍ക്കുന്ന സമയമാണ്. ഞാന്‍ ദുല്‍ഖറിനെ കാണണമെന്നല്ലെ പറഞ്ഞത്, ഇത് നിവിനല്ലെ എന്നും പറഞ്ഞ് ഒറ്റ അടിയായിരുന്നു. എനിക്ക് ആകെ ടെന്‍ഷനായി. നിവിന്‍ എന്ത് വിചാരിക്കുമെന്ന് ഞാന്‍ പേടിച്ചു.

പക്ഷെ എന്റെ മോന്‍ ഇതിലും കസര്‍ത്താണ് അതുകൊണ്ട് കുഴപ്പമില്ലെന്നാണ് നിവിന്‍ പറഞ്ഞത്. നിവിന്‍ കാര്യമാക്കിയില്ല. പക്ഷെ എല്ലാവരുടെയും മുമ്പില്‍ വെച്ച് അങ്ങനെ അടിച്ചത് എനിക്ക് എന്തോ പോലെയായിരുന്നു,” അഞ്ജലി പറഞ്ഞു.

content highlight: actress anjali nair about nivin pauly