എഡിറ്റര്‍
എഡിറ്റര്‍
ഇനിയും കഴുത പുലികള്‍ക്ക് തിന്നാന്‍ ഇട്ടു കൊടുക്കും പോലെ ദിലീപിനെ ഉപേക്ഷിക്കുന്നത് ശരിയല്ല; താരത്തിന് പിന്തുണയുമായി നടന്‍ അനില്‍ നെടുമങ്ങാട്
എഡിറ്റര്‍
Monday 7th August 2017 7:31pm


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ വേട്ടയാടുന്നത് മതിയെന്ന് നടന്‍ അനില്‍ നെടുമങ്ങാട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനിലിന്റെ അഭിപ്രായപ്രകടനം. കമ്മട്ടിപാടം എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തിലൂടെ ഏറേ ശ്രദ്ധേയനായ നടനാണ് അനില്‍.
‘സിനിമാ നടന്‍ ദിലീപുമായി ഒരു തരത്തിലുമുള്ള വ്യക്തി ബന്ധവും ഇല്ലാത്തത് കൊണ്ട് ആത്മവിശ്വാസത്തോടു കൂടി പറയാം അയാളെ ഇനി വെറുതേ വിട്’ എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.

കഴുകന്‍മാരും കഴുത പുലികളും വളഞ്ഞ് നില്‍ക്കുന്നത് കണ്ട് നില്‍ക്കുന്നതും ദുരന്തം തന്നെ.. സമന്ത പഞ്ചകത്തിലെ സുയോധനന്നെപോലെ.. പണ്ട് വിവാഹമോചന കേസില്‍ അയാള്‍ക്കെതിരേ ഒരു വീഡിയോ കോര്‍ട്ടില്‍ എത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അതും ഇതുപോലെ അന്വേഷിക്കപ്പെട്ടു ശിക്ഷിക്കപ്പെടണ്ടേ അനില്‍ ചോദിക്കുന്നു.

സ്വന്തമായ അഭിപ്രായം പറയാന്‍ ഇപ്പോ പേടിയാണെന്നും സ്ത്രീവിരുദ്ധനായും, ദളിത് വിരുദ്ധനായും, സംഘിയായും, മാവോയിസ്റ്റായും ഒറ്റയടിക്ക് മാറി പോവും എന്നും അനില്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

എന്തെങ്കിലും തെറ്റ് ചെയ്തത് കൊണ്ടാവും ദിലീപ് ശിക്ഷിക്കപ്പെട്ടത്. പക്ഷേ ഇനിയും കഴുത പുലികള്‍ക്ക് തിന്നാന്‍ ഇട്ടു കൊടുക്കും പോലെ ദിലീപിനെ ഉപേക്ഷിക്കുന്നത് ശരിയല്ലാന്നു തോന്നുന്നു എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

സിനിമാ നടന്‍ ദിലീപുമായി ഒരു തരത്തിലുമുള്ള വ്യക്തി ബന്ധവും ഇല്ലാത്തത് കൊണ്ട് ആത്മവിശ്വാസത്തോടു കൂടി പറയാം അയാളെ ഇനി വെറുതേ വിട്.. കഴുകന്‍മാരും കഴുത പുലികളും വളഞ്ഞ് നില്‍ക്കുന്നത് കണ്ട് നില്‍ക്കുന്നതും ദുരന്തം തന്നെ.. സ മന്ത പഞ്ചകത്തിലെ സുയോധനന്നെപോലെ.. പണ്ട് വിവാഹമോചന കേസില്‍ അയാള്‍ക്കെതിരേ ഒരു വീഡിയോ കോര്‍ട്ടില്‍ എത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അതും ഇതുപോലെ അന്വേഷിക്കപ്പെട്ടു ശിക്ഷിക്കപ്പെടണ്ടേ.. സ്വന്തമായ അഭിപ്രായം പറയാന്‍ ഇപ്പോ പേടിയാണ് .. സ്ത്രീവിരുദ്ധനായും, ദളിത് വിരുദ്ധനായും, സംഘിയായും, മാവോയിസ്റ്റായും ഒറ്റയടിക്ക് മാറി പോവും. എന്തെങ്കിലും തെറ്റ് ചെയ്തത് കൊണ്ടാവും ശിക്ഷിക്കപ്പെട്ടത്.. പക്ഷേ ഇനിയും കഴുത പുലികള്‍ക്ക് തിന്നാന്‍ ഇട്ടു കൊടുക്കും പോലെ ദിലീപിനെ ഉപേക്ഷിക്കുന്നത് ശരിയല്ലാന്നു തോന്നുന്നു.

Advertisement