'തല'യും 'ദളപതി'യും ഒന്നിച്ച്; ആഘോഷമാക്കി സോഷ്യല്‍ മീഡിയ
Film News
'തല'യും 'ദളപതി'യും ഒന്നിച്ച്; ആഘോഷമാക്കി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th August 2021, 2:46 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ ഏറെ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. 2008 ലെ ഐ.പി.എല്‍ സീസണ്‍ മുതല്‍ ചെന്നൈ ഫ്രാഞ്ചൈസിയായ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനായ ധോണിയെ തലയെന്നാണ് ആരാധകര്‍ വിളിക്കുന്നത്.

ഇപ്പോഴിതാ ആരാധകരുടെ ‘തല’യും ദളപതി ‘വിജയ്‌യും’ ഒന്നിച്ചുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുന്നത്. ഷൂട്ടിംഗിനിടെയാണ് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫാന്‍ബേസുള്ള രണ്ട് താരങ്ങള്‍ കണ്ടുമുട്ടിയത്.

ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയിലായിരുന്നു താരസമാഗമം. ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റിന്റെ ഷൂട്ടിംഗിനെത്തിയതായിരുന്നു വിജയ്.

ധോണിയാകട്ടെ ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിനാണ് സ്റ്റുഡിയോയിലെത്തിയത്. ഐ.പി.എല്ലിന് മുന്നോടിയായി കഴിഞ്ഞ ദിവസമാണ് ധോണി ചെന്നൈയിലെത്തിയത്.

 

View this post on Instagram

 

A post shared by Seemant Lohani (@seemantlohani)

2008 ല്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു വിജയ്. നടി നയന്‍താരയും ഉദ്ഘാടന സീസണില്‍ ടീമിന്റെ അംബാഡറായിരുന്നു.

ഐ.പി.എല്‍ ടീമുകളില്‍ ഏറ്റവും ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Vijay Thalapathy Vijay and Thala Dhoni MS Dhoni in new pic is all things cool