ഇതാര് ഗന്ധര്‍വ്വനുണ്ണിയോ? ; ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
Malayalam Cinema
ഇതാര് ഗന്ധര്‍വ്വനുണ്ണിയോ? ; ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th September 2021, 11:11 am

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

ലോക്ക്ഡൗണില്‍ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് ഉണ്ണി സജീവമായിരുന്നു. ഇപ്പോഴിതാ താരം പങ്കുവച്ചൊരു ചിത്രമാണ് വൈറലാകുന്നത്.

‘ഞാന്‍ ഗന്ധര്‍വ്വന്‍’ എന്ന സിനിമയിലെ നിതീഷ് ഭരദ്വാജിന്റെ വേഷത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തിലുള്ളത്. ‘ഫോട്ടോ എഡിറ്റ് ചെയ്തയാള്‍ക്ക് നന്ദി. എല്ലായ്പ്പോഴും ഗന്ധര്‍വ്വന്മാരുടെയും ദൈവങ്ങളുടെയും ലോകം എന്നെ ആകര്‍ഷിക്കാറുണ്ട്,’ എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും എത്തി.

‘ഞാന്‍ ഉണ്ണി ഗന്ധര്‍വ്വന്‍’ എന്നാണ് ചിത്രത്തിന് ആദില്‍ ഇബ്രാഹിം നല്‍കിയ കമന്റ്. ഗന്ധര്‍വ്വനുണ്ണി എന്നാണ് ഒരു ആരാധകന്‍ ഉണ്ണിയെ വിശേഷിപ്പിക്കുന്നത്.

‘ശ്യോ താടീം മീശേം ഉള്ള ഗന്ധര്‍വ്വന്‍ എന്നാലും നിതീഷ് ഭരദ്വാജിന് ശേഷം ലക്ഷണമൊത്ത ഒരു ഗന്ധര്‍വ്വനെ കാണുന്നത് ഇപ്പോഴാണ്, വൗ ക്യൂട്ട് ഗന്ധര്‍വ്വന്‍, ഞാന്‍ ഗന്ധര്‍വ്വന്‍ പാര്‍ട്ട് 2 വന്നാല്‍ ഏട്ടന്‍ തന്നെ ഹീറോ വേറൊരു ഓപ്ഷന്‍ ഇല്ല എന്നൊക്കെയാണ് കമന്റുകള്‍.

സഹസംവിധായകനായി തുടങ്ങി നടനായും നായകനായും മാറിയ ഉണ്ണി മുകുന്ദന്‍ മാമാങ്കം എന്ന ചിത്രത്തിലൂടെ ശക്തമായ ഒരു തിരിച്ചുവരവായിരുന്നു നടത്തിയത്. മസിലളിയന്‍ എന്നാണ് മലയാളികള്‍ ഉണ്ണി മുകുന്ദനെ വിളിക്കാറ്. സിനിമയിലെ സഹപ്രവര്‍ത്തകരും ഇതേ പേരില്‍ തന്നെയാണ് ഉണ്ണിയെ പലപ്പോഴും അഭിസംബോധന ചെയ്യുന്നത്.

അടുത്തിടെ തന്റെ പുതിയ ഡയറ്റ് പ്ലാന്‍ ആരാധകരുമായി ഉണ്ണി പങ്കുവച്ചിരുന്നു. 93കിലോയില്‍ നിന്ന് 77 കിലോയിലേക്ക് എത്തിയതിനെക്കുറിച്ചായിരുന്നു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഉണ്ണി വിവരിച്ചത്.

‘മേപ്പടിയാന്‍’ എന്ന തന്റെ പുതിയ സിനിമയ്ക്കായി ഉണ്ണി മുകുന്ദന്‍ 20 കിലോയിലധികം ശരീര ഭാരം കൂട്ടിയിരുന്നു. ശരീര ഭാരം കുറച്ച് പഴയ ലുക്കിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Unni Mukundan Ghandarvan Photo Viral