പ്രായം കൂടുന്തോറും പ്രതീക്ഷ കുറഞ്ഞ് വരികയാണ്; എന്തെങ്കിലും ഒക്കെ നടന്നാല്‍ മതി: ലവ് മാരേജിനെ പറ്റി ഉണ്ണി മുകുന്ദന്‍
Entertainment news
പ്രായം കൂടുന്തോറും പ്രതീക്ഷ കുറഞ്ഞ് വരികയാണ്; എന്തെങ്കിലും ഒക്കെ നടന്നാല്‍ മതി: ലവ് മാരേജിനെ പറ്റി ഉണ്ണി മുകുന്ദന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st April 2022, 8:26 pm

മലയാളത്തില്‍ ഏറെ ആരാധകരുള്ള നടനാണ് ഉണ്ണി മുകുന്ദന്‍. ബോഡി ബില്‍ഡിങ്ങിലും ഫിറ്റ്‌നസിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരം അത്തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഷെയര്‍ ചെയ്യാറുമുണ്ട്.

താരത്തിന്റെ വിവാഹത്തെക്കുറിച്ചും അഭിമുഖങ്ങളില്‍ സ്ഥിരമായി ചോദ്യങ്ങളുയരാറുണ്ട്. എന്നാല്‍ പ്രണയ വിവാഹത്തെപ്പറ്റിയുള്ള തന്റെ അഭിപ്രായം ഉണ്ണി മുകുന്ദന്‍ പറയുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

കെന്‍ ടി.വി ഓണ്‍ലൈന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ ഒരു പഴയ അഭിമുഖത്തിലെ നടന്റെ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

ഉണ്ണി മുകുന്ദന്‍ ലവ് മാരേജ് ചെയ്യാന്‍ ചാന്‍സ് ഉണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് താരം രസകരമായ മറുപടി പറയുന്നത്.

”എനിക്ക് എക്‌സ്‌പെക്‌റ്റേഷനൊക്കെ കുറഞ്ഞുകുറഞ്ഞ് വരികയാണ്. പ്രായം കൂടിക്കൂടി വരുമ്പോള്‍ പ്രതീക്ഷ കുറഞ്ഞുകുറഞ്ഞ് വരികയാണ്.

ലവ് മാരേജ് നല്ലതാണ്. ലവ് മാര്യേജിന്റെ ഡെഫനിഷന്‍ നോക്കുമ്പോഴേക്ക് നമ്മള്‍ കുറച്ച് സമയം ചിലവഴിക്കുന്നു, മനസിലാക്കിയിട്ട് കല്യാണം കഴിക്കുന്നു. അങ്ങനെയാണെങ്കില്‍ അങ്ങനെ.

കല്യാണം കഴിഞ്ഞിട്ടും ലവ് ആവാമല്ലോ. അങ്ങനെയുമാവാം. നമുക്ക് സന്തോഷമേ ഉള്ളൂ. എന്തെങ്കിലും ഒക്കെ നടന്നാല്‍ മതി,” താരം ചിരിച്ചുകൊണ്ട് പറഞ്ഞു.

മേപ്പടിയാനാണ് ഉണ്ണി മുകുന്ദന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം ചെയ്ത ചിത്രം നൂറ് പ്രദര്‍ശന ദിവസവും പിന്നിട്ടിരുന്നു. മേപ്പടിയാന്‍ നിര്‍മിച്ചതും ഉണ്ണി മുകുന്ദന്‍ തന്നെയായിരുന്നു.

Content Highlight: Actor Unni Mukundan about Love Marriage