മമ്മൂട്ടിയുടെ വൈറല്‍ ഫോട്ടോ തരംഗം അവസാനിക്കുന്നില്ല; പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുമായി സുരാജും
Entertainment
മമ്മൂട്ടിയുടെ വൈറല്‍ ഫോട്ടോ തരംഗം അവസാനിക്കുന്നില്ല; പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുമായി സുരാജും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th August 2021, 11:44 am

മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്റ്റൈലന്‍ ഫോട്ടോയ്ക്ക് താഴെ നിരവധി നടീനടന്‍മാരും ഗായകരുമാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

രസകരമായ പല കമന്റുകളും ഫോട്ടോയ്ക്ക് താഴെ എത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമ്മൂടിന്റെ കമന്റാണ് കൂട്ടത്തില്‍ ഏറ്റവും ചിരിയുണര്‍ത്തുന്നത്. ‘ഈ ചെറുക്കനെക്കൊണ്ട് തോറ്റ്, എന്റെ പൊന്നു ഇക്കാ’ എന്നാണ് സുരാജ് കമന്റ് ചെയ്തിരിക്കുന്നത്.

ആരാധകരും ഫാന്‍ പേജുകളും താരത്തിന്റെ ഫോട്ടോ ആഘോഷമാക്കുകയാണ്. നടീനടന്മാര്‍ മാത്രമല്ല, കിടിലന്‍ കമന്റുകളായി ആരാധകരുമെത്തുന്നുണ്ട്. ‘ലെ വയസ്സ്: നിര്‍ത്തിയങ്ങ് അപമാനിക്കുകയാണന്നെ’, ‘ലുക്കിന്റെ കാര്യത്തില്‍ ദുല്‍ഖര്‍ മമ്മൂക്കയ്ക്ക ഒരു എതിരാളിയെ അല്ല’ തുടങ്ങിയ കമന്റുകളാണ് കൂടുതലും.

സിനിമാലോകത്ത് നിന്നും പൃഥ്വിരാജ്, നീരജ് മാധവ്, ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, ഐശ്വര്യ, അനുപമ പരമേശ്വരന്‍, രമേഷ് പിഷാരടി, പ്രജേഷ് സെന്‍, പാരിസ് ലക്ഷ്മി, തരുണ്‍ മൂര്‍ത്തി തുടങ്ങി ഒട്ടേറെ പേരാണ് ഫോട്ടോക്ക് താഴെ കമന്റ് ചെയ്തിട്ടുള്ളത്.

എന്റെ ഹൃദയം എടുത്തുകൊള്ളൂ എന്നാണ് അനുപമ പരമേശ്വരന്റെ കമന്റ്. ‘ഇങ്ങേരുടെ ഒരു കാര്യം, നമ്മളൊക്കെ വെറുതെ’ എന്നാണ് വിജയ് യേശുദാസ് പറയുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ Soverign എന്ന ക്യാപ്ഷന്‍ നല്‍കിക്കൊണ്ടായിരുന്നു മമ്മൂട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്തത്. ഷെയര്‍ ചെയ്യാതിരിക്കാന്‍ പറ്റുന്നില്ലെന്നായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ചിത്രം പങ്കുവെച്ചുകൊണ്ട് പറഞ്ഞത്.

ഗൃഹലക്ഷ്മിയുടെ കവറിന് വേണ്ടി ഷാനി ഷാകി എടുത്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയാണ് മമ്മൂട്ടി പങ്കുവെച്ചത്. മലയാളസിനിമയില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ് മമ്മൂട്ടി.

മലയാള സിനിമയില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച നടന് നിരവധി പേര്‍ ആശംസകള്‍ അറിയിച്ചിരുന്നു. നടന്റെ മികച്ച സിനിമകളെക്കുറിച്ചും അഭിനയത്തെക്കുറിച്ചും ശരീര സംരക്ഷണത്തെക്കുറിച്ചുമെല്ലാം മറ്റ് നടീനടന്‍മാര്‍ അഭിപ്രായങ്ങളും പ്രകടിപ്പിച്ചിരുന്നു.

നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടിയെന്നാണ് മോഹന്‍ലാല്‍ ഗൃഹലക്ഷ്മിയിലൂടെ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Suraj Venjaramoodu’s funny comment about Mammootty’s new viral photo