നടി സുബ്ബലക്ഷ്മി അന്തരിച്ചു
Kerala News
നടി സുബ്ബലക്ഷ്മി അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th November 2023, 10:18 pm

തിരുവനന്തപുരം: നടിയും നര്‍ത്തകിയും സംഗീതജ്ഞയുമായ ആര്‍.സുബ്ബലക്ഷ്മി (83 )അന്തരിച്ചു. മുത്തശ്ശി കഥാപാത്രങ്ങളിലൂടെയാണ് മലയാള സിനിമയില്‍ ശ്രേദ്ധേയമായത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

നന്ദനം സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ സുബ്ബലക്ഷ്മി രാപകല്‍, തിളക്കം, കല്യാണരാമന്‍, പാണ്ടിപട, ഉള്‍പ്പെടെയുള്ള ധാരാളം സിനിമകളില്‍ മുത്തശ്ശി വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ്. തമിഴ്, കന്നട, ഹിന്ദി സിനിമകളിലും ഒട്ടേറെ പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

നടിയും നര്‍ത്തകിയുമായ താരകല്യാണാണ് മകള്‍

CONTENT HIGHLIGHT : Actor Subhalakshmi died