നിങ്ങളൊന്ന് സെറ്റായിട്ടേ ഇതൊക്കെ എടുക്കുകയുള്ളുവെന്നാണ് നിസാം പറഞ്ഞത്, പക്ഷേ ഷൂട്ടിന് ചെന്നപ്പോള്‍ ഫസ്റ്റ് ഡേ എടുത്ത സീന്‍ അതായിരുന്നു: സഞ്ജു ശിവറാം
Entertainment news
നിങ്ങളൊന്ന് സെറ്റായിട്ടേ ഇതൊക്കെ എടുക്കുകയുള്ളുവെന്നാണ് നിസാം പറഞ്ഞത്, പക്ഷേ ഷൂട്ടിന് ചെന്നപ്പോള്‍ ഫസ്റ്റ് ഡേ എടുത്ത സീന്‍ അതായിരുന്നു: സഞ്ജു ശിവറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 16th October 2022, 11:13 pm

മമ്മൂട്ടിയുടെ റോഷാക്കില്‍ അഭിനയിച്ച എല്ലാതാരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് സഞ്ജു ശിവറാം. സിനിമയിലെ അനുഭവങ്ങള്‍ വെറൈറ്റി മീഡിയയോട് പങ്കുവെക്കുകയാണ് സഞ്ജു.

”ഈ സിനിമയില്‍ ചില ബുദ്ധിമുട്ടുള്ള സീന്‍സുണ്ട്. അതായത് എത്ര സമയം ചെയ്യണം, എങ്ങനെ ചെയ്യണമെന്ന് അറിയാത്ത സീന്‍സ്. ഷൂട്ടിന് മുമ്പ് ഞാന്‍ നിസാമിനോട് ചോദിച്ചു ഇത് ഷൂട്ട് കഴിഞ്ഞ് കുറച്ച് കഴിഞ്ഞല്ലെ എടുക്കുള്ളുവെന്ന്. ആ സമയം ആകുമ്പോഴേക്കുമാണ് നമുക്ക് കഥാപാത്രത്തെക്കുറിച്ച് ഒരു ബോധം വരുക.

ഉറപ്പായിട്ടും സഞ്ജു, നിങ്ങളൊന്ന് സെറ്റായിട്ടെ ഇതൊക്കെ എടുക്കുകയുള്ളുവെന്നാണ് എന്നോട് നിസാം പരഞ്ഞത്. അവിടെ ഷൂട്ടിന് ചെന്നപ്പോള്‍ ഫസ്റ്റ് ഡേ എടുക്കുന്ന സീന്‍ അതായിരുന്നു. ഞാന്‍ ചോദിച്ചു ഇതെന്തായിതെന്ന് അപ്പോള്‍ എന്നോട് പറഞ്ഞു, എല്ലാം സെറ്റായി വന്നപ്പോള്‍ ആദ്യം എടുക്കേണ്ടി വന്നാതാണെന്ന് അവന്‍ പറഞ്ഞു. അങ്ങനെ അതിലേക്ക് പോയി. അത് ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു.

പക്ഷേ അതില്‍ അവര്‍ തരുന്നൊരു സപ്പോര്‍ട്ട് ഉണ്ട്, ഒരു നടനെന്ന നിലയില്‍ ഭയങ്കര സന്തോഷം തോന്നിയ നിമിഷമായിരുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു സുഖം അതില്‍ നിന്നും ലഭിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും മേക്കപ്പിട്ട് വന്നാല്‍ ഭയങ്കര ധൃതിയാണ്. കാരണം അത്രയും ആഗ്രഹത്തോടെയാണ് ഓരോ സീനും ചെയ്യുന്നത്. അഭിനയിക്കാന്‍ വല്ലാത്തൊരു ത്വരയാണ്.

സിനിമയെപ്പറ്റി സെറ്റിലെ എല്ലാവര്‍ക്കും നല്ല ധാരണയുണ്ടായതുകൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായത്. എന്റെ ജീവിതത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ധൈര്യമായി പരീക്ഷിക്കാനും ഉള്‍ക്കൊണ്ട് ചെയ്യാനും സാധിച്ചു. അതോടൊപ്പം ചിത്രത്തിലെ ഓരോ കഥാപാത്രവും പിടിതരാത്തരീതിയില്‍ പെരുമാറുന്നവരാണ്.

മമ്മൂക്കയോടൊപ്പമുള്ള കോമ്പോ സീനുകളെടുക്കുമ്പോള്‍ ചെറിയ ടെന്‍ഷനുണ്ടാകുകയും പാളിപ്പോകുകയുമൊക്കെ ചെയ്തിരുന്നു. എന്നാല്‍, കൃത്യമായ പിന്തുണനല്‍കി അദ്ദേഹം കൂടെനിന്നത് കാര്യങ്ങള്‍ ഈസിയാക്കി,” സഞ്ജു പറഞ്ഞു.

Content highlight: actor sanju sivram talking about rorschach movie