പിറന്നാളാശംസകള്‍ സ്റ്റീഫന്‍! 61 ലേക്ക് കടന്ന മോഹന്‍ലാലിന് ആശംസകളുമായി പൃഥ്വിരാജ്
Entertainment news
പിറന്നാളാശംസകള്‍ സ്റ്റീഫന്‍! 61 ലേക്ക് കടന്ന മോഹന്‍ലാലിന് ആശംസകളുമായി പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th May 2021, 11:15 pm

മോഹന്‍ലാലിന്റെ 61ാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് നടന്‍ പൃഥ്വിരാജ്. ലൂസിഫര്‍ സിനിമയുടെ ഷൂട്ടിംഗ് ചിത്രം പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജ് മോഹന്‍ലാലിന് ആശംസയുമായി എത്തിയത്.

‘ലൂസിഫര്‍ ഷൂട്ടിന്റെ ആദ്യദിനമായിരുന്നു ഇത്. ഈ മഹാമാരിയില്ലായിരുന്നെങ്കില്‍ നമ്മളിപ്പോള്‍ എംബുരാന്‍ ഷൂട്ടിംഗ് ചെയ്യുന്നുണ്ടാവും. എത്രയും പെട്ടെന്ന് തന്നെ അത് നടക്കുമെന്നാണ് കരുതുന്നത്. പിറന്നാളാശംസകള്‍ സ്റ്റീഫന്‍! പിറന്നാളാശംസകള്‍ അബ്‌റാം. പിറന്നാളാശംസകള്‍ ലാലേട്ടാ!,’ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമായായിരുന്നു ലൂസിഫര്‍.

മോഹന്‍ലാലിന് പുറമെ, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായികുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, ബൈജു സന്തോഷ്, ഫാസില്‍, സച്ചിന്‍ ഖേദേകര്‍, ശിവജി ഗുരുവായൂര്‍, ബാല, ശിവദ തുടങ്ങിയവരാണ് അഭിനയിച്ചത്. ഇവരെക്കൂടാതെ പൃഥ്വിരാജും സിനിമയില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു.

മോഹന്‍ലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബറോസിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Actor Prithviraj Wishes Mohanlal birthday