സച്ചിയുടെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ പൃഥ്വിരാജും കൂട്ടരും; സൂഹൃത്തിന്റെ ജന്മദിനത്തില്‍ നല്ല സിനിമകള്‍ക്കായി പുതിയ പ്രഖ്യാപനം
Malayalam Cinema
സച്ചിയുടെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ പൃഥ്വിരാജും കൂട്ടരും; സൂഹൃത്തിന്റെ ജന്മദിനത്തില്‍ നല്ല സിനിമകള്‍ക്കായി പുതിയ പ്രഖ്യാപനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th December 2020, 12:17 pm

കൊച്ചി: മലയാള സിനിമയുടെ തീരാ നഷ്ടമാണ് സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ അകാല മരണം. സച്ചിയുടെ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു സിനിമ നിര്‍മ്മിക്കണമെന്നത്.

എന്നാല്‍ ആഗ്രഹം പൂര്‍ത്തിയാവുന്നതിന് മുമ്പ് സച്ചി മലയാളികളെ വിട്ടുപിരിഞ്ഞു. സച്ചിയുടെ ജന്മദിനത്തില്‍ ഈ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സച്ചിയുടെ സുഹൃത്തുക്കളും കുടുംബവും.

സച്ചി ക്രിയേഷന്‍സ് എന്ന പേരില്‍ നല്ല സിനിമകള്‍ ഒരുക്കുന്നതിനായി പുതിയ ഒരു പ്രൊഡക്ഷന്‍ ബാനറാണ് തുടങ്ങിയിരിക്കുന്നത്. നടന്‍ പൃഥ്വിരാജ്, സംവിധായകന്‍ രഞ്ജിത്, മോഹന്‍ലാല്‍ തുടങ്ങിയവരാണ് സച്ചി ക്രിയേഷന്‍സ് എന്ന ബാനറിന്റെ അനൗണ്‍സ്‌മെന്റ് നടത്തിയിരിക്കുന്നത്.

സച്ചി ക്രിയേഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന ബാനറിലൂടെ നല്ല സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നാണ് പൃഥ്വിരാജ് കുറിച്ചത്. സ്വന്തമായി ഒരു സിനിമ നിര്‍മ്മിക്കണമെന്നത് സച്ചിയുടെ ഒരുപാട് ആഗ്രഹങ്ങളില്‍ ഒന്നായിരുന്നെന്നും ഇത് നിറവേറ്റാനായാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടതെന്നും പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരെ നായകരാക്കി ഒരുക്കിയ അയ്യപ്പനും കോശിയുമായിരുന്നു സച്ചി സംവിധാനം ചെയ്ത അവസാന ചിത്രം. രഞ്ജിത് ആയിരുന്നു ചിത്രം നിര്‍മ്മിച്ചത്.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം,

നമസ്‌ക്കാരം എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് ആശംസകള്‍.
December 25 എന്നെ സംബന്ധിച്ച്
മറ്റൊരു പ്രത്യേകത കൂടിയുള്ള ദിവസമാണ്. എന്റെ പ്രിയ സുഹൃത്തും, തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്റെ ഒരുപാട് ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിര്‍മ്മിക്കണമെന്നത്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല.
അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും, ആഗ്രഹപൂര്‍ത്തീകരണത്തിനും വേണ്ടി ഇന്ന് ഞാനൊരു ബാനര്‍ അനൗണ്‍സ്മെന്റ് നടത്തുകയാണ് Sachy Creations. ഈ ബാനറിലൂടെ നല്ല സിനിമകള്‍ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിന് നിങ്ങളുടെ എല്ലാവിധ സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Prithviraj and his colleagues to fulfill director Sachi’s wish; Sachi’s creations new banner announce for good movies