ലാലേട്ടനുമായിട്ടായിരുന്നു അമ്മയുടെ കുടുംബത്തിന് അടുപ്പമെങ്കിലും ഞാന്‍ കുട്ടിക്കാലത്ത് സമയം ചെലവഴിച്ചിരുന്നത് മമ്മൂക്കയുടെ വീട്ടില്‍: പൃഥ്വിരാജ്
Entertainment
ലാലേട്ടനുമായിട്ടായിരുന്നു അമ്മയുടെ കുടുംബത്തിന് അടുപ്പമെങ്കിലും ഞാന്‍ കുട്ടിക്കാലത്ത് സമയം ചെലവഴിച്ചിരുന്നത് മമ്മൂക്കയുടെ വീട്ടില്‍: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th July 2021, 10:32 am

മമ്മൂട്ടിയെ കുറിച്ചുള്ള തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളും അദ്ദേഹത്തെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളും പങ്കുവെക്കുകയാണ് നടന്‍ പൃഥ്വിരാജ്. കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്ന പരിപാടിക്കിടെയാണ് മമ്മൂട്ടിയെ കുറിച്ച് പൃഥ്വിരാജ് സംസാരിക്കുന്നത്.

തന്റെ അമ്മയുടെ കുടുംബത്തിന് മോഹന്‍ലാലിന്റെ കുടുംബവുമായിട്ടായിരുന്നു ബന്ധമെങ്കിലും താന്‍ കുട്ടിക്കാലത്ത് ഏറെ നാള്‍ ചെലവഴിച്ചത് മമ്മൂട്ടിയുടെ വീട്ടിലാണെന്ന് പൃഥ്വിരാജ് പറയുന്നു.

മലയാളസിനിമയിലെ ഏറ്റവും സ്റ്റൈലിഷായ നടന്‍ മമ്മൂട്ടിയാണെന്നും പണ്ടും ഇപ്പോഴും അത് അങ്ങനെ തന്നെയാണെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.

‘കുടുംബപരമായി അമ്മയുടെ ഫാമിലിയുമായി ലാലേട്ടന്റെ ഫാമിലിയാണ് കുറച്ചുകൂടെ അടുത്തുനില്‍ക്കുന്നതെങ്കിലും ഞാന്‍ കുട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച മറ്റൊരു നടന്റെ വീട് മമ്മൂക്കയുടേയാണ്.

എണ്‍പതുകളില്‍ തന്നെ മലയാള സിനിമയില്‍ ഏറ്റവും നല്ല വാഹനങ്ങളുള്ള ഏറ്റവും സ്റ്റൈലിഷ് സൂപ്പര്‍ സ്റ്റാര്‍ മമ്മൂക്കയാണ്. അതിന് ഇന്നും ഒരു മാറ്റവുമില്ല,’ പൃഥ്വിരാജ് പറയുന്നു.

ഏറെ നാളുകള്‍ക്ക് മുന്‍പ് നടന്ന പരിപാടിയിലെ ഈ ഭാഗം ചില ഫാന്‍സ് ഗ്രൂപ്പുകള്‍ ഷെയര്‍ ചെയ്തതോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ വീണ്ടും ഹിറ്റായത്.

നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായെത്തിയിരിക്കുന്നത്. ഇരുവരും ചേര്‍ന്നുള്ള പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണെന്നും മമ്മൂട്ടിയെ വെച്ച് എന്നാണ് ഒരു ചിത്രം സംവിധാനം ചെയ്യുന്നതെന്നും കമന്റുകളില്‍ ചോദിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Prithviraj about Mammootty and his childhood memories with him