എന്റെ കര്‍ത്താവേ; കാണാന്‍ യേശുവിനെ പോലെയുണ്ട്; നിവിന്‍ പോളിയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍
Entertainment news
എന്റെ കര്‍ത്താവേ; കാണാന്‍ യേശുവിനെ പോലെയുണ്ട്; നിവിന്‍ പോളിയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th October 2021, 12:46 pm

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി പോസ്റ്റ് ചെയ്ത ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മുടി നീട്ടി വളര്‍ത്തിയ സ്‌റ്റൈലിഷ് ഫോട്ടോകളാണ് നിവിന്‍ തന്റെ ഇന്‍സ്റ്റഗ്രാം ഫേസ്ബുക്ക് പേജുകള്‍ വഴി പുറത്തുവിട്ടത്.

സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് അടക്കം നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. യേശു ക്രിസ്തുവിനെ പോലെയുണ്ട് കാണാന്‍ എന്ന രീതിയിലാണ് കമന്റുകള്‍ വരുന്നത്.

‘എന്റെ കര്‍ത്താവേ’ എന്നാണ് ജൂഡ് ആന്തണി ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ക്ക് താഴെ എഴുതിയത്.

‘ദൈവത്തിന്റെ സ്വന്തം നിവിന്‍, യേശുവിനെപ്പോലെയുണ്ട് കാണാന്‍, കറക്ട് യേശു, ജീസസ് ലുക്ക്, ഡിവൈന്‍, ഈശോ മിശിഹായ്ക്ക് ഒരു ഹായ്, ആമേന്‍,’ എന്നിങ്ങനെയാണ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും രസകരമായ കമന്റുകള്‍ വരുന്നത്.

സംവിധായകന്‍ റാം അണിയിച്ചൊരുക്കുന്ന തമിഴ് ചിത്രത്തിലാണ് നിവിന്‍ പോളി ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ ആദ്യവാരം രാമേശ്വരത്ത് ആരംഭിച്ചിട്ടുണ്ട്.

അഞ്ജലി, സൂരി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം.

വി ഹൗസിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

2013ല്‍ റിലീസ് ചെയ്ത നേരം, 2017ലെ ആക്ഷന്‍ ചിത്രം റിച്ചി എന്നിവയാണ് നിവിന്‍ പോളി മുമ്പ് അഭിനയിച്ച തമിഴ് സിനിമകള്‍.

മമ്മൂട്ടി നായകനായ പേരന്‍പ്, തങ്കമീന്‍കള്‍ എന്നിവയാണ് റാം മുന്‍പ് സംവിധാനം ചെയ്ത ശ്രദ്ധേയമായ സിനിമകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Nivin Pauly’s new photos gain attention in social media