എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Mollywood
നീരജ് മാധവിന് വിവാഹം; വധു കോഴിക്കോട്ടുകാരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday 13th March 2018 4:22pm

കൊച്ചി: ബഡ്ഡിയിലൂടെ മലയാള സിനിമയിലെത്തി ദൃശ്യത്തിലൂടെ ശ്രദ്ധേയനായ നീരജ് മാധവന്‍ വിവാഹിതനാവുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. ഏപ്രില്‍ 2നാണ് വിവാഹം.

ദൃശ്യത്തിലെ ശ്രദ്ധേയമായ പ്രകടനത്തിന് ശേഷം അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര, ഒരു വടക്കന്‍ സെല്‍ഫി എന്നീ ചിത്രങ്ങളിലും പ്രേക്ഷക പ്രശംസ നേടിയ പ്രകടനം കാഴ്ചവച്ചു. പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിലൂടെ നീരവ് നായക വേഷത്തിലേക്ക് ഉയര്‍ന്നു.

പ്രൊഫഷനല്‍ ഡാന്‍സര്‍ കൂടിയായ നീരവ് ഒരു വടക്കന്‍ സെല്‍ഫിക്ക് വേണ്ടി കൊറിയോഗ്രഫി ചെയ്തിട്ടുണ്ട്. ലവകുശ എന്ന ചിത്രത്തിലൂടെ തിരക്കഥയിലും താരം കൈവച്ചിട്ടുണ്ട്.

2013 ല്‍ രാജ് പ്രബാവതി മേനോന്‍ സംവിധാനം ചെയ്ത ബഡ്ഡിയാണ് നീരജിന്റെ ആദ്യ ചിത്രം. ജീത്തു ജോസഫിന്റെ മെമ്മറീസിലും ചെറിയ വേഷം ചെയ്തു. ജീത്തു ജോസഫിന്റെ തന്നെ ദൃശ്യത്തിലെ മോനിച്ചന്‍ എന്ന കഥാപാത്രത്തിലൂടെയാണ് നീരജ് മലയാളത്തില്‍ ശ്രദ്ധേയനായത്.

Advertisement